Saturday, July 31

ദേശീയഗാനം ഏതാണെന്ന് പോലും അറിയാത്ത ബിജെപി ഭരണം; ആദ്യം ജനഗണമന, പിന്നെ വന്ദേമാതരം

ദേശീയഗാനം ഏതാണെന്ന് പോലും അറിയാത്ത ബിജെപി ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇൻഡോർ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റ് യോഗത്തിനിടെയാണ് ബിജെപി അംഗങ്ങളുടെ മണ്ടത്തരം പുറംലോകം അറിഞ്ഞത്.

കോര്‍പ്പറേഷന്‍ പ്രതിനിധികളും മറ്റുള്ളവരും ചേര്‍ന്നാണ് ദേശീയഗാനം ആലപിക്കാനാരംഭിച്ചത്. ആലാപനം തുടരുന്നതിനിടെ ചില പ്രതിനിധികള്‍ ഇടപെട്ട് വന്ദേമാതരമാണ് ദേശീയഗാനമെന്ന് അഭിപ്രായപ്പെടുകയും തുടര്‍ന്ന് വന്ദേമാതരം ആലപിക്കുകയും ചെയ്തു. ദേശീയഗാനമായ ജനഗണമന പാതി വഴിയിൽ നിർത്തിയാണ് വന്ദേമാതരം ആലപിച്ചത്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ദേശീയഗാനത്തെ അപമാനിച്ചുവെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തിന്റെ വീഡിയോയില്‍ എംഎല്‍എ കൂടിയായ മേയര്‍ നളിനി ഗൗഡയേയും കാണാം. ഇക്കാര്യം മനഃപൂര്‍വം സംഭവിച്ചതല്ലെന്നും ആരുടേയോ നാവിനുണ്ടായ പിഴവാണെന്നും സംഭവത്തെ അനാവശ്യമായി വിവാദമാക്കുന്നതാണെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ അജയ് സിങ് നരൂക പറഞ്ഞു.

ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ദേശീയ ഗീതവും അവസാനിക്കുമ്പോള്‍ ദേശീയ ഗാനവും ആലപിക്കുന്നതാണ് ഐഎംസിയുടെ നിലവിലെ രീതിയെന്ന് അജയ് സിങ് നരൂക കൂട്ടിച്ചേര്‍ത്തു.

ദേശീയഗാനാലാപനത്തെ തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ നിര്‍ത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ നിയമമനുസരിച്ച് കുറ്റകരമാണ്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഇതാണിപ്പോൾ ബിജെപി അംഗങ്ങൾ ചെയ്തിരിക്കുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ത്രിപുരയിൽ മുൻ സിപിഐഎം എംഎൽഎ ബിജെപിയിൽ ചേർന്നു

Leave a Reply