Thursday, January 20

ബി ജെ പിയില്‍ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ നിതിന്‍ ഗഡ്ഗരി

ബി ജെ പി നേതൃത്വത്തിനെതിരെ കേന്ദ്ര മന്ത്രി നിതിന്‍ ഗദ്ഗരി പരസ്യമായി രംഗത്തുവന്നു. പാര്‍ട്ടി എം പി മാരുടെയും എം എല്‍ എ മാരുടെയും മോശം പ്രകടനത്തിന് ഉത്തരവാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ആണെന്നാണ്  ഗദ്ഗരി ആരോപിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ ദയനീയ തോല്‍വിക്ക് ശേഷം ബി ജെ പി യ്ക്ക് അകത്തു കലാപം ഉയര്‍ന്നു വരുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഗദ്ഗരി വിവാദങ്ങളുടെ നടുവിലായിരുന്നു 

മധ്യപ്രടെഷിലെയും രാജസ്ഥാനിലെയും ഛത്തീസ് ഗഡി ലെയും തോല്‍വിക്ക് ഉത്തവാദി അമിത് ഷാ ആണെന്ന വ്യക്തമായ സൂചനയാണ് ഗദ്ഗരി നല്‍കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ താനായിരുന്നെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം എത്റെടുക്കുമായിരുന്നു എന്നാണു ഗദ്ഗരി പ്രസ്താവിച്ചിരിക്കുന്നത്. സഹുഷ്ണുതയാണ് ഏറ്റവും വലിയ ഗുണമെന്നും ഗദ്ഗരി പറഞ്ഞു. 

നെഹ്രുവിന്‍റെ നിലപാടുകളയും ഗദ്ഗരി പുകഴ്ത്തി. തോല്‍വിയുടെ പിതൃത്വം ആരും ഏറ്റെടുക്കാനുണ്ടാവില്ലെന്നും എന്നാല്‍ വിജയത്തിനു ധാരാളം പിതാക്കന്മാരുണ്ടാകുമെന്നും  ഗദ്ഗരി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു . 

താന്‍ ഏതായാലും പ്രധാനമന്ത്രിയുടെ കസേര ലക്ഷ്യമിടുന്നില്ലെന്നും ഗംഗാ ശുചീകരണം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുന്ടെന്നും തന്നെ സംശയിക്കുന്നവര്‍ക്കുള്ള  മറുപടിയായി അദ്ദേഹം പറഞ്ഞു. താന്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു  

Spread the love
Read Also  യെദ്യൂരപ്പ മാറണം, ഇല്ലെങ്കിൽ പാർട്ടി തകരുമെന്ന് ബി ജെ പി എം എൽ എ

Leave a Reply