Sunday, January 16

രാജ്യത്ത് ഏറ്റവും കൂടുതൽ പരസ്യം പ്രദർശിപ്പിക്കപ്പെടുന്നത് ബിജെപിക്ക് വേണ്ടി; കോൺഗ്രസ് ബഹുദൂരം പിന്നിൽ

രാജ്യത്തെ കോർപ്പറേറ്റുകളെ വരെ പരസ്യത്തിൽ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാർട്ടി മുന്നിലെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് പാർട്ടി വ്യാപകമായി പരസ്യം നല്‍കിയത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നവംബർ 10-16 കാലയളവിൽ ഇത്രയും പരസ്യം ബിജെപി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ പാർട്ടികൾ സമർപ്പിച്ച രേഖ അനുസരിച്ച് ഏറ്റവും കൂടുതൽ ഫണ്ടിംഗ് ലഭിച്ച പാർട്ടി ബിജെപിയാണ്. 400 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ച സംഭാവന. കോൺഗ്രസിന് 26 കോടി രൂപയും. ഫണ്ടിംഗിലുള്ള കുറവു മൂലം പുതിയ ഓഫീസിന്റെ നിർമ്മാണം പോലും പൂർത്തിയാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഈ അവസരങ്ങളെ മുതലെടുത്താണ് ബിജെപി വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളായ നെറ്റ്ഫ്ലിക്സ് സേവനദാതാക്കളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്. ബിജെപിയുടെ പരസ്യം 22,099 തവണ വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ പരസ്യം 12,951 തവണ മാത്രമാണ് ചാനലുകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും ബിജെപി മറികടന്നു എന്നതാണ് ശ്രദ്ധേയം.

ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് പരസ്യ ധാതാക്കളും പ്രദർശിപ്പിക്കപ്പെട്ട തവണകളും 
  • ട്രിവാഗോ- പരസ്യം പ്രത്യക്ഷപ്പെട്ടത് 12,795 തവണ
  • സന്തൂര്‍ -11,222
  • ഡെറ്റോള്‍ ഹാൻഡ്‌വാഷ് -9,487
  • വൈപ്പ്-9,082
  • കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം-8,938
  • ഡെറ്റോള്‍ സോപ്പ്-8,633
  • ആമസോണ്‍ പ്രൈം വീഡിയോ-8,031
  • രൂപ് മന്ത്ര ആയൂര്‍ ഫേസ് ക്രീം-7,962
Spread the love
Read Also  പ്രധാനമന്ത്രി ഫസൽ ഭീമ യോജന റാഫേൽ ഇടപാടിനെക്കാളും വലിയ തട്ടിപ്പ്: മാധ്യമ പ്രവർത്തകൻ പി. സായ്‌നാഥ്‌

Leave a Reply