Wednesday, January 19

ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എംഎൽഎയുടെ മകൻ

കോണ്‍ഗ്രസ് എം.പി.യും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എം.എൽ.എ. ഉമാദേവി കാർത്തികയുടെ മകൻ പ്രിൻദീപ് ലാൽ ചന്ദ് കാത്തിക.

ഝാൻസി റാണിയെ വധിച്ചവരുടെ രക്തമാണ് നിങ്ങളുടെ സിരകളിലുള്ളത്. അതിനാൽ ഹാട്ടയിൽ കാലുകുത്തരുതെന്നും കാലുകുത്തിയാൽ നിങ്ങളോ ഞാനോ കൊല്ലപ്പെടുമെന്ന് ഇയാൾ ഫേസ്‌ബുക്കിലൂടെ വെല്ലുവിളിച്ചു.

മധ്യപ്രദേശിലെ ഹാട്ടയിൽ സെപ്റ്റംബർ അഞ്ചിന് കോണ്‍ഗ്രസ് റാലിയിൽ പങ്കെടുക്കാൻ സിന്ധ്യ എത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഇയാളുടെ പോസ്റ്റ്‌. സംഭവം വിവാദമായതിന് പിന്നാലെ മകനെ തള്ളി എം.എൽ.എ രംഗത്തെത്തി. സിന്ധ്യ ബഹുമാന്യനായ നേതാവാണെന്നും സംഭവം നിർഭാഗ്യകരമെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ മകനോട് ആവശ്യപ്പെട്ടുവെന്നും എം.എൽ.എ പ്രതികരിച്ചു. വിഷയത്തിൽ കേസ് എടുക്കാൻ മധ്യപ്രദേശ് കോൺഗ്രസ്‌ ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love
Read Also  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അഥവാ രാവൺ; നാമം മാത്രം ധാരാളം