Wednesday, June 23

ബി ജെ പിയിൽ പൊട്ടിത്തെറി ; മുതിർന്ന നേതാക്കൾ രാജിവെച്ചു, ശോഭ സുരേന്ദ്രനും പാർട്ടി വിടുമെന്ന് റിപ്പോർട്ട്

ബി.ജെ.പിയിൽ പൊട്ടിത്തെറി. മുതിർന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ വ്യാപകമാണ്. ഇതിനിടെ പാലക്കാട് ബി.ജെ.പിയിൽ നിന്ന് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ ശോഭ അനുകൂലികൾ രാജിവെച്ചു.

ബി ജെ പിയിൽനിന്നു രാജിവെച്ചവർ ആലത്തൂർ നിയോജക വൈസ് പ്രസിഡന്റും മുൻ ജില്ലാ കമ്മറ്റി അംഗവുമായ എൽ പ്രകാശിനി, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം ട്രഷറർ കെ.നാരായണൻ, മുഖ്യശിക്ഷക് ആയിരുന്ന എൻ. വിഷ്ണു എന്നിവരാണ്

പാർട്ടി പുനഃസംഘടനയിൽ ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ ലഭിക്കില്ലെന്ന് പാർട്ടിവിട്ട എൽ. പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തിൽ വരെ ബി.ജെ.പി നേതാക്കൾ വലിയ രീതിയിൽ അഴിമതി നടത്തുകയാണെന്നും വൻകിടക്കാരിൽ നിന്ന് പണം വാങ്ങി ജനകീയ സമരത്തിൽ ഒത്തുതീർപ്പ് നടത്തുകയാണെന്നും രാജിവെച്ചവർ ആരോപിച്ചു.

ബി.ജെ.പിയിലെ ഭിന്നതകളിൽ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പാർട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചത്.

കെ സുരേന്ദ്രൻ പ്രസിഡന്റായ ശേഷമുള്ള പാർട്ടി പുനഃസംഘടനയിൽ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും. കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

ദേശീയതലത്തിൽ പ്രവർത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാർട്ടി കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും അവർ വ്യക്തമാക്കി.

തനിക്ക് അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവർത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. അതേസമയം പാർട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാർട്ടിയുടെ മുൻപന്തിയിൽ ഇല്ലാതിരുന്നാലും പൊതു പ്രവർത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Spread the love
Read Also  മുഖ്യമന്ത്രിയുടെ മകളുമായുള്ള ബന്ധം പുറത്തുവരുന്നതുകൊണ്ടാണോ ശിവശങ്കറിനെ ഐ ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാത്തത് ; കെ സുരേന്ദ്രൻ