ബി ജെ പിയുടെ പൗരത്വഭേദഗതി ബിൽ ന്യായീകരണം രാജ്യത്ത് സംഘർഷത്തിലേക്ക് നീങ്ങുമ്പോൾ സുരക്ഷിതമെന്ന് കരുതുന്ന കേരളത്തിലും സംഘപരിവാർ ന്യായീകരണയോഗങ്ങൾ  നടത്താൻ ക്ഷേത്രാങ്കണം ദുരുപയോഗം ചെയ്യുകയും സംഘര്ഷമുണ്ടാക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ തെളിയിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത വിശ്വാസിയായ സ്ത്രീക്ക് നേരെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത് . പ്രൗത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. അത് ഹിന്ദുവിന്റെ ഭൂമിയാണ്.

‘നീ പുറത്ത് വേറെയെവിടെയെങ്കിലും പോയി അല്ലാഹു അക്ബർ മുഴക്കെടീ, നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല’ തുടങ്ങി പ്രകോപനപരമായി ആക്രോശങ്ങൾ നടത്തിയശേഷമായിരുന്നു അക്രമം. കയ്യേറ്റം നടത്തുന്ന യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യംവിവിധകോണുകളിൽനിന്നും ശക്തമായി ഉയരുകയാണ്. വധഭീഷണി മുഴക്കുന്ന യുവതിയുടെ ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന് അറിയിപ്പ് കൊടുത്തശേഷം പോലീസിൽ പരാതിപ്പെടുമെന്നാണ് ഭീഷണിക്കിരയായ യുവതിയുടെ ബന്ധുക്കളുടെ നിലപാടെന്നറിയുന്നു

"ഇത് ഹിന്ദുവിന്റെ ഭൂമിയാണ്,നിന്നെ കൊല്ലണമെങ്കിൽ കൊല്ലാനും മടിക്കില്ല"ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന പൗരത്വ നിയമ ന്യായികരണ പ്രസംഗത്തെ എതിർത്തു വന്ന സ്ത്രീയോട് പറയുന്നതാണ്, പറഞ്ഞത് അവിടെയുള്ള കുല സ്ത്രീയാണ്…എന്ത് മാത്രം വിഷമാണ് ഇവരുടെ ഉള്ളിൽ 😢

Nitin Balan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜನವರಿ 22, 2020

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

Read Also  സി എ എ വിരുദ്ധപ്രക്ഷോഭത്തിനു കേരളവും ; ഡിസംബർ 23 നു കൊച്ചിയിൽ ലോംഗ് മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here