ജനങ്ങൾ സിനിമ കാണുന്നത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിനു തെളിവാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിനാണ് രവിശങ്കര്‍ പ്രസാദ് ഇങ്ങനെ മറുപടി പറഞ്ഞത്.

രാജ്യത്തെ സാമ്പത്തിക നില മികച്ചതാണ്. അത് കൊണ്ടാണ് മൂന്ന് സിനിമകള്‍ക്ക് ഇത്രയും പണം നേടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്‌തെന്ന് സിനിമ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

“തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് തെറ്റാണ്. ഞാൻ നിങ്ങൾക്ക് നൽകിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോർട്ടിലില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്” വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബക്രീദ് അടുത്തു; കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ മൃഗസ്‌നേഹം നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here