Sunday, September 20

ഡൽഹിയിലെ അനധികൃതകുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ബി ജെ പി എം പി

അനധികൃതകുടിയേറ്റമെന്ന പേരിൽ രാജ്യത്തെ ജനങ്ങളെ തരം തിരിച്ച് പുറത്താക്കുന്ന ബി ജെ പി സർക്കാരിൻ്റെ ശ്രമങ്ങൾ വിപുലീകരിക്കാനായി ഉപദേശവുമായി ബി ജി പി എം പി. അസമിലേതിനു സമാനമായി ഡല്‍ഹിയിലും എന്‍ ആര്‍ സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പൗരത്വ രജിസ്റ്റർ) വേണമെന്ന് ബി ജെ പി ഡൽഹി പ്രസിഡൻ്റും എം പിയുമായ മനോജ് തിവാരി.

അസമിൽ നിന്നും 19. 06 ലക്ഷം പേർ അനധികൃതകുടിയേറ്റക്കാരാണെന്ന് കേന്ദ്രസർക്കാർ തീർപ്പിലെത്തിയിരുന്നു. ഇവരെല്ലാം ഇന്ത്യ പുറന്തള്ളണമെന്നാണു സർക്കാരിൻ്റെ നിലപാട്. ഇതിനു പിന്നാലെയാണു തിവാരി വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസമിലേതിനു സമാനമായ നടപടി വേണമെന്നും തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും തിവാരി പറഞ്ഞു.

തലസ്ഥാനനഗരത്തിലെ സാഹചര്യം അതീവഗുരുതരമായിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍ ആര്‍ സി വേണ്ടത് അത്യാവശ്യമാണ്. ഇവിടെ താമസം ഉറപ്പിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ അതീവ അപകടകാരികളാണ്. ഇവിടെയും എന്‍ ആര്‍ സി നടപ്പാക്കും- തിവാരി എ എന്‍ ഐയോടു പറഞ്ഞു.

ഡൽഹിയിലെ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചാണു മനോജ് തിവാരി പ്രസ്താവന പുറപ്പെടുവിച്ചതെന്ന് പരക്കെ ആരോപണമുയരുകയാണു. അസമിൽ പൗരത്വപ്പട്ടികയിൽ നിന്നും പുറത്തായവർക്ക് അപ്പീൽ സമർപ്പിക്കാൻ 10 മാസത്തെ സാവകാശം അനുവദിച്ചതായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ചില കേസുകൾ ഭ്രാന്ത് പിടിപ്പിക്കുന്നു. ഉറക്കത്തിൽ ഇരയെക്കുറിച്ച് സ്വപ്നം കണ്ട ദിവസങ്ങളുണ്ട് ; ക്രൈം റിപ്പോർട്ടർ നിതിഷ കശ്യപ് സംസാരിക്കുന്നു

Leave a Reply