Wednesday, January 19

ഓപ്പറേഷൻ കമലയുമായി ബിജെപി കർണ്ണാടകയിൽ; കോൺഗ്രസ് ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം

കർണ്ണാടകയിൽ അധികാരം നഷ്ടപെട്ട ആഘാതത്തിൽ നിന്നും ഇനിയും ബിജെപി മുക്തമായിട്ടില്ലെന്ന് പുറത്ത് വരുന്ന വാർത്തകൾ തെളിയിക്കുന്നു. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ കോഴ കൊടുത്ത് രാജി വെയ്പ്പിച്ച് മന്ത്രി സഭ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കർണ്ണാടക ബിജെപി ആരംഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച ടെലിഫോൺ സംഭാഷങ്ങൾ കഴിഞ്ഞ ദിവസം ചോർന്നിരുന്നു. ബിജെപി നേതാവ് ബി.ശ്രീരാമുലുവിന്റെ ബംഗളൂരുവിലെ സഹായിയും ദുബൈയിയിലെ വ്യവസായിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.

നവംബര്‍ 28നുള്ള ഫോണ്‍ സംഭാഷണം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് ചോര്‍ത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ശബ്ദരേഖ കൈമാറി. മേയില്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പയും ബി. ശ്രീരാമുലു എം.എല്‍.എ.യും കോണ്‍ഗ്രസ്, ജെഡിഎസ്എംഎല്‍എമാരെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഈ ശ്രമം തത്കാലത്തേക്ക് നിര്‍ത്തിയിരുന്നെങ്കിലും വീണ്ടും തുടങ്ങിയതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തായത്.

ഓരോ എംഎൽഎമാർക്കും 20 മുതൽ 25 കോടി വരെ നൽകാനാണ് തീരുമാനം എന്നും ഡിസംബർ ആദ്യ ആഴ്ചയോടെ 10 എംഎൽഎമാരെ എങ്കിലും രാജി വെപ്പിക്കാനാവുമെന്നും ടെലിഫോൺ സംഭാഷണത്തിൽ പറയുന്നു. മുൻപും കർണ്ണാടകയിൽ ബിജെപി പലപ്പോഴായി കുതിരക്കച്ചവടത്തിന് ശ്രമിച്ചിരുന്നു.

Spread the love
Read Also  മാത്യു കുഴൽനാടൻ ഇടുക്കിയിൽ സ്ഥാനാർത്ഥിയാകും; ഡീൻ കുര്യാക്കോസ് ചാലക്കുടിയിൽ മത്സരിച്ചേക്കും

Leave a Reply