ബിജെപിയുടെ ചാക്കിട്ട് പിടുത്തം തുടരുന്നു. കർണ്ണാടകയ്ക്ക് പുറമെ ഗോവയിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഗോവയിൽ കോൺഗ്രസിന്​ 15 എം.എൽ.എമാരാണുള്ളത്​. അതിനാൽ, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ്​ച വൈകീട്ട്​ ഏഴരക്കാണ്​ പ്രതിപക്ഷനേതാവ്​ ചന്ദ്രകാന്ത്​ കവലേക്കറുടെ നേതൃത്വത്തിൽ എം.എൽ.എമാർ സ്​പീക്കർ രാജേഷ്​ പട്​നേകറെ കണ്ട്​ കത്തുനൽകിയത്​.

ഇതോടെ ബി.ജെ.പിയുടെ അംഗബലം 27 ആയി ഉയർന്നെന്നും സംസ്​ഥാനത്തി‍ന്റെയും അവരവരുടെ മണ്ഡലങ്ങളുടെയും വികസനമാണ്​ ബി.ജെ.പിയിൽ ചേർന്നവരുടെ ലക്ഷ്യമെന്നും ഉപാധികളില്ലാതെയാണ്​ വരവെന്നും മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ പറഞ്ഞു.

നിലവിൽ കോൺഗ്രസിന് അഞ്ച് എംഎൽഎമാർ മാത്രമാണ് ഗോവ നിയമസഭയിലുള്ളത്. എൻ.സി.പി, എം.ജി.പി പാർട്ടികളുടെ ഓരോ അംഗങ്ങൾ വീതവുമാണ്​ പ്രതിപക്ഷത്ത്​. മൂന്ന്​ അംഗങ്ങളുള്ള ഗോവ ഫോർവേഡ്​ പാർട്ടിയും മൂന്നു​ സ്വതന്ത്രരും ബി.ജെ.പി സർക്കാറിൽ ഭാഗമാണ്​. ഇതോടെ 40 അംഗ സഭയിൽ ബി.ജെ.പിയുടെ ശക്തി 33 ആയി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കോൺഗ്രസിന് അധ്യക്ഷനായില്ല; യൂത്തിനു തൽക്കാലത്തേക്കെങ്കിലും അധ്യക്ഷനായി

LEAVE A REPLY

Please enter your comment!
Please enter your name here