Thursday, January 20

ബി ജെ പി ആര്‍ എസ് എസ് പോര് രൂക്ഷമാകുന്നു

ശബരിമല പ്രതിഷേധപ്രഹസനം അരങ്ങേറ്റവും അരങ്ങൊഴിയലും ബി ജെ പി ആര്‍ എസ് എസ് പോരിന് നടവഴി തുറന്നു. സമരം ബി ജെ പി പിന്‍വലിച്ചതിലാണ് ആര്‍ എസ് എസിന് പ്രതിഷേധം. ആര്‍ എസ് എസ് നിര്‍ദ്ദേശം ബി ജെ പി അട്ടിമറിച്ചു എന്നാണ് ആക്ഷേപം.

പ്രശ്നത്തില്‍ വി.മുരളീധരന്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ബി ജെ പി സമരം നിര്‍ത്തിയത് സര്‍ക്കാരുമായുള്ള ഒത്തുകളിയാണെന്നും അതൃപ്തി കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നുമാണ് വി മുരളീധരന്‍ അഭിപ്രായപ്പെട്ടത്.

സമരം തീര്‍ക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ തയ്യാറായത് ഇക്കാര്യം വ്യക്തമാക്കുന്നു എന്നാണ് ആര്‍ എസ് എസ് ആക്ഷേപിക്കുന്നത്. സമരപദ്ധതി സര്‍ക്കുലറാക്കി ഇറക്കിയതും ഇതിന്‍റെ ഭാഗമാണെന്ന് പറയപ്പെടുന്നു. സമരം ഒത്തു തീര്‍പ്പാക്കാന്‍ ആത്മാഭിമാനമുള്ള ബി ജെ പി ക്കാര്‍ തയ്യാറാവില്ലെന്നാണ് വി മുരളീധരന്‍റെ അഭിപ്രായം. പി എസ് ശ്രീധരന്‍പിള്ള സ്വന്തം കാര്യം മാത്രമാണ് നോക്കുന്നതെന്നും വി മുരളീധരന്‍ ആക്ഷേപിക്കുന്നു.

Spread the love
Read Also  സ്ത്രീകൾ പ്രവേശിക്കണമെന്നാണ് താത്പര്യമെന്ന ഓ രാജഗോപാലിൻ്റെ മുൻ നിലപാടിൻ്റെ തെളിവുമായി മന്ത്രി

Leave a Reply