Wednesday, January 19

ആര്‍ എസ് എസ് വര്‍ഗ്ഗീയകലാപത്തിനു ശ്രമിക്കുന്നു ; സി പി എം അക്രമം നടത്തരുതെന്ന് കോടിയേരി

കേരളത്തില്‍ ബി ജെ പി – ആര്‍ എസ് എസുകാര്‍ സംസ്ഥാനത്ത് കലാപം അഴിച്ചുവിടുകയാണെന്ന് സി പി എം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നു ദിവസമായി സംഘപരിവാര്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി  അക്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി പി എം പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എത്ര പ്രകോപനമുണ്ടായാലും സി പി എം പ്രവര്‍ത്തകര്‍ അക്രമത്തിനു മുതിരരുതെന്ന് സി പി എം സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി സമാധാനമാണ് ആഗ്രഹിക്കുന്നത്

മൂന്നു ദിവസമായി സംഘപരിവാര്‍ കണ്ണൂരിലും അടൂരിലുമൊക്കെ വ്യാപകമായി സി പി എം പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചുതകര്‍ക്കുകയാണ്. പലയിടങ്ങളിലും അവര്‍ വര്‍ഗ്ഗീയകലാപത്തിനുള്ള ശ്രമം നടത്തി. വടക്കേ ഇന്ത്യന്‍ മോഡലില്‍ രാഷ്ട്രീയ നേട്ടത്തിനായി  ഇവിടെ വര്‍ഗ്ഗീയ കലാപത്തിനു ശ്രമിച്ചാല്‍ ജനം അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ചിലയിടങ്ങളില്‍ സി പി എം   ആക്രമണങ്ങളെ പ്രതിരോധിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രമസമാധാനം തകര്‍ന്നു എന്ന് വരുത്താനുള്ള ശ്രമമാണ് ആര്‍ എസ് എസ് നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞു സി പി എം പ്രവര്‍ത്തകര്‍ പെരുമാറണം.   ബി ജെ പി നേതാക്കളും ഇതുപോലെ അണികളെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സുപ്രീം കോടതി വിധി അനുസരിച്ചാണ്. അതില്‍ ഒരു തെറ്റുമില്ല. അവിടെ നിലവിലെ സ്ഥിതിയനുസരിച്ച് ആര്‍ക്കും പ്രവേശിക്കാം. ശബരിമലയില്‍  ഒരു മണിക്കൂര്‍ കൊണ്ടു ശുദ്ധിക്രിയ നടത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.  രാജന്‍ ഗുരുകളുടെ ഒരു ലേഖനത്തില്‍ പറയുന്നത് ശുദ്ധിക്രിയ നടത്തണമെങ്കില്‍ ദിവസങ്ങള്‍ എടുക്കും എന്നാണു.

ബി ജെ പി നേതാക്കള്‍ക്ക് ശബരിമല യുവതീപ്രവേശം സംബന്ധിച്ച്  രണ്ടു നിലാപാടാനുള്ളതെന്നു കോടിയേരി പരിഹസിച്ചു. ഏതെങ്കിലും ഒരു നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കണം. വി മുരളീധരന്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. അമിത് ഷാ ഒരു തവണ കേരളത്തില്‍ വന്നാല്‍ ബി ജെ പിയ്ക്ക് അത്രയും ആളു കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Spread the love
Read Also  കേരളത്തിന്‍റെ സൈന്യമാണ്‌ മത്സ്യത്തൊഴിലാളികള്‍ ; രക്ഷാദൌത്യം അവസാനഘട്ടത്തിലെന്നു മുഖ്യമന്ത്രി

Leave a Reply