Wednesday, June 23

മുസ്ലീങ്ങൾക്കെതിരെ ബിജെപി ക്രൈസ്തവരെ കൂട്ട് പിടിച്ചു പുതിയ സംഘടന രൂപീകരിക്കുന്നു

മുസ്ലീങ്ങൾക്കെതിരെ നീങ്ങാൻ ക്രൈസ്തവരെ കൂട്ടുപിടിക്കാൻ ബിജെപി ഒരുങ്ങുന്നു. ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ ഭാഗമായാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നാണ് സംഘടനയ്ക്ക് ബിജെപി ഇട്ടിരിക്കുന്ന പേര്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഘടന നീക്കത്തിന് ബിജെപി തയ്യാറാവുന്നത്. ഇതിന് പിന്നിൽ പിസി ജോർജ്ജ് ഉൾപ്പടെയുള്ളവരുടെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.

കേരളത്തിൽ വേരു പിടിക്കണമെങ്കിൽ ക്രിസ്ത്യാനികളെക്കൂടി മുസ്ലിങ്ങൾക്കെതിരായി അണിനിരത്തണമെന്നാണു ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിലയിരുത്തൽ. അതുവഴി ഭൂരിപക്ഷം ക്രിസ്ത്യാനികളുടെ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണു ബി ജെ പി പുതിയ സംഘടന രൂപീകരിക്കുന്നത്.

ബി.ജെ.പി രൂപീകരിക്കുന്ന ക്രൈസ്തവ കൂട്ടായ്മക്കായി വിവിധ സഭകളുടെ പിന്തുണ തേടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ക്രൈസ്തവര്‍ നേരിടുന്ന ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം അന്നേദിവസം ഉപവാസവും നടത്തുമെന്നാണ് പിള്ള പറയുന്നത്.

ക്രിസ്തീയ വിശ്വാസമനുസരിച്ച് 40ആം ദിവസമാണ് മരിച്ചവരുടെ സ്വര്‍ഗാരോഹണം നടക്കേണ്ടത്. ആ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് ന്യൂനപക്ഷ മോര്‍ച്ച ഇത്തരമൊരു പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്നും ഇതിന്റെ പേര് ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നായിരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുയാണ്. ഇത് പൂര്‍ത്തിയായ ശേഷം സേന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

തീവ്ര ഹിന്ദുത്വ പാർട്ടിയെന്നറിയപ്പെടുന്ന ബിജെപിയുടെ മുഖ്യ ശത്രു മുസ്ലീങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിന്ദുക്കൾ ഒഴികയുള്ളവരെയെല്ലാം പാക്കിസ്ഥാനിലേക്ക് കടത്തുമെന്ന് പ്രഖ്യാപിച്ചു നിലപാടെടുത്തിരിക്കുന്ന ബിജെപി ഭരണാധികാരികൾ ക്രിസ്ത്യാനികളെ കൂട്ടപിടിക്കുന്നത് എന്തായാലും ക്രിസ്ത്യാനികളുടെ നന്മയ്ക്കല്ലെന്ന് എല്ലാവർക്കുമറിയാം. സംസ്ഥാനത്ത് ഇനി ക്രിസ്ത്യൻ വർഗീയവാദം കൂടെ ശക്തിപ്പെടുത്തി മുസ്ലിങ്ങൾക്കെതിരെ പ്രയോഗിക്കാനുള്ള നീക്കമാണ് ബിജെപി ഈ സേനയുടെ രൂപീകരണത്തിലൂടെ നടത്തുന്നതെന്നാണ് ആക്ഷേപം.

ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ തുടങ്ങിയ ഫേസ്‌ബുക്ക് സംഘടനകൾ ക്രിസ്തു മതത്തിന്റെ പേരിൽ ബിജെപിയ്ക്ക് അനുകൂലമായി മൂന്ന് നാല് വർഷങ്ങൾ കൊണ്ട് വർഗീയത പടർത്തുവാനുള്ള ധാരാളം ശ്രമങ്ങൾ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രത്യക്ഷത്തിൽ സംഘടന രൂപീകരിക്കാനുള്ള നീക്കത്തെയും കാണേണ്ടത്.

Spread the love
Read Also  തരൂർ കരുണാകരൻ്റെ കുടുംബത്തിനു മാർക്കിടാറായിട്ടില്ലെന്ന് കെ മുരളീധരൻ

Leave a Reply