ശബരിമല വിഷയത്തിൽ ആശയസംവാദത്തിനുള്ള സിപിഐഎം വെല്ലുവിളി ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടെയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരള ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് എതിരെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. പൗരസ്വാതന്ത്ര്യം സിപിഐഎം തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് സിപിഐഎമ്മിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.