Monday, January 17

അമ്മ കൂറുമാറിയതിന് മൂന്ന് വയസ്സുള്ള മകനെ വെടിവെച്ച് ബിജെപി പ്രവർത്തകർ

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയിരുന്ന പുടുല്‍ മണ്ഡല്‍ കൂറുമാറിയത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഇവരുടെ മൂന്ന് വയസ്സുള്ള മകന് നേരെ വെടിയുതിർത്തു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പുടുല്‍ മണ്ഡല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ശേഷം പഞ്ചായത്ത് ബോര്‍ഡിലേക്കുള്ള വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തെന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ വെടിവെച്ചത്.

എന്നാൽ സംഭവത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും തൃണമൂലിനുള്ളില്‍ത്തന്നെയുള്ള പ്രശ്‌നങ്ങളാണ് അക്രമത്തിനു കാരണമെന്നും ബിജെപി പറയുന്നു. പണം വാഗ്ദാനം ചെയ്താണ് തൃണമൂല്‍ പുടുല്‍ മണ്ഡലിനെ പക്ഷംചേര്‍ത്തതെന്നും എന്നാല്‍ പണം കൊടുക്കാതിരുന്നതാണ് വഴക്കിലേക്കെത്തിച്ചതെന്നുമാണ് ബിജെപി പറയുന്നത്.

Spread the love