Sunday, January 16

ബി ജെ പി പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ളക്ക് വധ ഭീഷണി

ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്ക് വധഭീഷണി. പാർട്ടി ഓഫീസിലേക്ക് ഭീഷണിക്കത്തു വന്നതായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകിയെങ്കിലും പോലീസ് അത് ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടനം അലങ്കോലമാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സുരക്ഷയുടെ പേരിൽ നിയമവിരുദ്ധ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഒരു മൃതദേഹം കണ്ടെത്തിയതിന്റെ പേരിൽ ഹർത്താൽ നടത്തിയത് ബി ജെ പിക്ക് തിരിച്ചടിയായി എന്ന് പൊതുവെ കരുതപ്പെടുന്നു. സംസ്ഥാനത്തിന്റെ മതനിരപേക്ഷ മനസ്സിന് പരിക്കേല്പിക്കുന്ന നടപടിയെന്ന് സാംസ്‌കാരിക ലോകത്തുനിന്ന് പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങളും വധഭീഷണിയും ഉയർന്നു വന്നിരിക്കുന്നത്.

Spread the love

Leave a Reply