Wednesday, June 23

പൗരത്വഭേതഗതി ബില്ലിൽ പ്രതിഷേധിച്ച് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടി

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ അസമിൽ കരിങ്കൊടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുമായി എത്തിയതായിരുന്നു മോദി. ഓൾ ആസാം സ്റ്റുഡന്‍റ്‌സ് യൂണിയന്‍, ക്രിഷക് മുക്രി സംഗ്രമം സമിതി (കെ.എം.എസ്.എസ്) തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരാണ് നരേന്ദ്രമോദിക്ക് നേരെ കരിങ്കൊടിയുമായി തെരുവുകളിൽ പ്രതിഷേധിച്ചത്. ‘ഗോ ബാക്ക് മോദി’ എന്ന മുദ്രാവാക്യം വിളിച്ചാണ് കരിങ്കൊടി കാട്ടിയത്.

വിമാനത്താവളത്തില്‍നിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് മോദിയെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതും ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കിയതും. പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് മോദി ആസാം സന്ദർശിക്കുന്നത്. യുവാക്കളുടെ ശക്തമായ പ്രതിഷേധമാണ് മോദിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, തുടങ്ങിയ മത വിഭാഗങ്ങളിലുള്ള ഇന്ത്യയില്‍ ആറ് വർഷത്തിലധികമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നൽകുന്നതാണ് ബിൽ. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്നത്.

നേരത്തെ മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മ, നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പദ്മശ്രീ തിരിച്ച് നൽകിയിരുന്നു.

മിസോറാമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജനരോഷം ഓരോ ദിവസവും തെരുവുകളിലേയ്ക്ക് വ്യാപിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരി ച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത പ്രഖ്യാപിച്ചിരുന്നു.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുമെന്ന് മിസോറാം ജനത

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മണിപ്പൂരി സംവിധായകൻ പദ്മശ്രീ തിരികെ നൽകി

Spread the love
Read Also  കോവിഡ് പശ്ചാത്തലത്തിൽ കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

Leave a Reply