Wednesday, June 23

14 ദിവസം പഴക്കമുള്ള കോവിഡ് രോഗിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തി

ചികിത്സയിലിരിക്കെ ആശുപത്രിയിൽനിന്ന് കാണാതായ കോവിഡ് രോഗിയെ രണ്ടാഴ്ചയ്ക്ക് ശേഷം അതേ ആശുപത്രിയിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

മുംബൈയിലെ ടി.ബി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൂര്യഭാൻ യാദവിനെ (27)യാണ് ആശുപത്രിയിലെ പൂട്ടിയിട്ട ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടത്. ശുചിമുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.

ആശുപത്രിയിൽനിന്നും ഒക്ടോബർ 4 ന് യുവാവിനെ കാണാനില്ലെന്ന്  അധികൃതർ പരാതി നൽകിയിരുന്നതാണ്. ക്ഷയ രോഗത്തിനൊപ്പം യുവാവിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ രോഗിയെ ആശുപത്രിയിൽനിന്ന് കാണാതായെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. എന്നാൽ ആരും കൃത്യമായ അന്വേഷണം നടത്തിയില്ല. ഇതിനിടെയാണ് ഒക്ടോബർ 18-ാം തീയതി ശൗചാലയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടത്.

യുവാവിൻ്റെത് സ്വാഭാവിക മരണമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അതേസമയം, ഇത്രയും ദിവസം യുവാവ് ശുചിമുറിയിൽ അകപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാതിരുന്നതിൽ ആശുപത്രിക്കെതിരേ ഗുരുതര ആരോപണമുയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസും കേസെടുത്തു.

മരണവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരെ ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരേയും ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനെതിരേയും ബി.ജെ.പി രംഗത്തെത്തി. .

Spread the love
Read Also  കോവിഡ് രോഗികളുടെ എണ്ണം രാജ്യത്തു റിക്കാർഡ് വേഗത്തിൽ ഉയരുന്നു ; 24 മണിക്കൂറിൽ 1035 രോഗികൾ