Sunday, January 16

ടിടിവി ദിനകരന്റെ കാറിന് നേരെ ബോംബാക്രമണം; ഡ്രൈവര്‍ക്ക് പരിക്ക്

എഐഡിഎംകെ മുന്‍ നേതാവും തോഴി ശശികലയുടെ മരുമകനുമായ ടിടിവി ദിനകരന്റെ കാറിന് നേരെ നടന്ന ബോംബാക്രമണത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അസംതൃപ്തനായ ഒരു അനുയായിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചെന്നൈയില്‍ ദിനകരന്റെ വീട്ടിന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ദിനകരന്‍ സ്ഥാപിച്ച അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എഎംഎംകെ) നിന്നും സമീപകാലത്ത് പുറത്താക്കപ്പെട്ട ‘ബുള്ളറ്റ്’ പരിമളം എന്ന ആളാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

ആര്‍കെ നഗര്‍ എംഎല്‍എ ദിനകരന്റെ അഡയാറിലുള്ള വീട്ടിനുള്ളിലേക്ക് ബോംബ് എറിയാനായിരുന്നു പരിമളത്തിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവറുടെയും പദ്ധതി. എന്നാല്‍ പരിമളത്തിന്റെ കാറിനുള്ളില്‍ വച്ചുതന്നെ ബോംബ് പൊട്ടുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന ദിനകരന്റെ ഡ്രൈവര്‍ പാണ്ഡ്യന്‍, എഎംഎംകെ ഫോട്ടോഗ്രാഫര്‍ ഡാര്‍വിന്‍, ഒരു ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. അവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിമളം ഒളിവിലാണ്.

തമിഴ്‌നാട്ടില്‍ മുഴുവന്‍ പര്യടനം നടത്തിയ ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയ ദിനകരനെ കാണാന്‍ പാര്‍ട്ടി ഭാരവാഹികള്‍ എത്തിയ സമയത്തായിരുന്നു ആക്രമണം. ദിനകരന് ശക്തമായ സുരക്ഷ നല്‍കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Spread the love
Read Also  രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി ശശികലയുടെ അപ്രതീക്ഷിത പ്രഖ്യാപനം

Leave a Reply