പാകിസ്താനിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം`ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയിലാണു വൻ സ്‌ഫോടനം നടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാധ്യമങ്ങൾക്ക് സംഭവസ്ഥലത്തേക്ക് പ്രവേശിക്കാൻ വിലക്കുള്ളതിനാൽ ദൃക്സാക്ഷികളിൽ ചിലർ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണു വാർത്ത പുറത്തുവന്നത്. പത്തിലധികം പേർക്ക് പരിക്കേറ്റതായി സൂചനയുണ്ട് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന് സമീപമാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തെത്തുടർന്ന് മസൂദ് അസറിനെ ആശുപത്രിയില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായി അറിയുന്നു. സ്‌ഫോടനം നടന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അലി മൊയിൻ നവാശിഷ് എന്നയാളിൻ്റെ ട്വിറ്ററിലൂടെയാണു വാർത്തയും വീഡിയോയും പുറത്തുവന്നത്. ആശുപത്രി കെട്ടിടത്തിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നത് ദൃശ്യങ്ങളിലൂടെ കാണാം .

രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. പരിക്കേറ്റവരെ മറ്റൊരാശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. സൈന്യം വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സംസ്‌കാരം തകര്‍ക്കുന്നു; ഇ​ന്ത്യ​ന്‍ ടി​വി ചാനലുകള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ല്‍ നി​രോ​ധി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here