2019 ലെ ബുക്കർ പുരസ്​കാരം രണ്ട്​ എഴുത്തുകാരികൾ പങ്കിട്ടു. മാര്‍ഗരറ്റ് അറ്റ്​വുഡ്​​ എഴുതിയ ‘ദ ടെസ്റ്റ്മെൻ്റ്​’ (The Testament), ബെര്‍നാര്‍ഡിൻ എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നീ ഗ്രന്ഥങ്ങളാണു​ പുരസ്​കാരത്തിനർഹമായത്​. ഇത് ആദ്യമായാണ്​ രണ്ട്​ പേർക്ക് ബുക്കർ പ്രൈസ് പങ്കിടുന്നത്​.

അതേസമയം ബുക്കർ പുരസ്​കാരം രണ്ടുപേർക്ക് നൽകാൻ വ്യവസ്ഥയില്ലെന്ന് നിയമാവലിയിൽ സൂചനയുണ്ടെന്നറിയുന്നു. ഇത് രണ്ടുപേർക്കായി വിഭജിച്ച്​ നൽകരുതെന്ന നിയമം കാറ്റിൽ പറത്തിയാണ്​ ജൂറി ഇത്തവണ രണ്ട്​ പേർക്കുമായി പുരസ്​കാരം സമ്മാനിച്ചത് എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്​.

രണ്ട്​ കൃതികൾ ഏറ്റവും അവസാനത്തെ റൗണ്ടിലെത്തിയപ്പോൾ അതിൽ ഏറ്റവും മികച്ചത് ഏതെന്ന് വിലയിരുത്താൻ കഴിയാതെ പോയതാണ്​ പുരസ്​കാരം പങ്കിട്ട്​ നൽകാൻ ഒടുവിൽ തീരുമാനമെടുക്കാൻ കാരണമെന്ന്​ ജൂറി വ്യക്തമാക്കി.

ബുക്കര്‍ പുരസ്​കാര ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-ബ്രിട്ടീഷ്​ എഴുത്തുകാരിയായ​ എവരിസ്റ്റോയുടെ ശ്രദ്ധേയമായ നോവലാണു ഗേൾ വുമൺ അദർ.

ബുക്കർ പുരസ്​കാരചരിത്രത്തിൻ്റെ ചരിത്രത്തിൽ നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയും​ രണ്ട്​ തവണ ബുക്കർ പുരസ്​കാരം നേടുന്ന നാലാമത്​ എഴുത്തുകാരിയുമാണ്​ 79 വയസ്സുള്ള മാർഗരറ്റ്​ അറ്റ്​വുഡ്​. 19 വയസ്സ്​ മുതല്‍ 93 വയസ്സ്​ വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് ഗേള്‍ വുമണ്‍ അദറില്‍ പറയുന്നത് കനേഡിയൻ എഴുത്തുകാരിയാണ്​ മാര്‍ഗരറ്റ് അറ്റ്​വുഡ്​. 2000 ൽ പ്രസിദ്ധീകരിച്ച ബ്ലൈൻഡ്​ അസ്സാസിൻ എന്ന ശ്രദ്ധേയമായ കൃതിയിലൂടെ​ അറ്റ്​വുഡിന്​ ഹാമറ്റ് പുരസ്​കാരം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here