Monday, January 24

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കൊച്ചി കോര്‍പ്പറേഷന്‍ ഇരുട്ടില്‍ തപ്പുന്നു

ദേശീയ ഹരിത ന്യായസഭയുടെ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതി സ്റ്റേ കിട്ടിയെങ്കിലും ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് വിഷയത്തില്‍ കൊച്ചി നഗരസഭ ഇരുട്ടില്‍ തപ്പുകയാണ്. രണ്ട് മാസത്തേക്ക് സ്റ്റേ വിധിച്ചെങ്കിലും കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലേക്ക് മൂന്നാഴ്ചയ്ക്കകം ഒരു കോടി രൂപ ബാങ്ക് ഗ്യാരണ്ടി വെയ്ക്കണമെന്ന് കോര്‍പ്പറേഷന് കോടതി നിര്‍ദ്ദേശം നല്കി. എന്നാല്‍ വെള്ളിയാഴ്ച ചേര്‍ന്ന കോര്‍പ്പറേഷന്‍ സ്പെഷല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഒരു കോടി രൂപയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല.

ബ്രഹ്മപുരത്ത് സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതില്‍ അനിശ്ചിതമായ കാലതാമസം വരുത്തിയതിനാണ് ദേശീയ ഹരിത ന്യായസഭ ഒരു കോടി രൂപ പിഴയിട്ടത്. മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജോല്പാദനം നടത്തുന്ന പ്ലാന്‍റ് ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും അതിന്‍റെ പ്രവര്‍ത്തന ഉറപ്പിനായി മൂന്ന് കോടി രൂപ പതിനഞ്ച് ദിവസത്തിനകം കെട്ടിവെക്കണമെന്നുമായിരുന്നു ദേശീയ ഹരിത ന്യായസഭ നിര്‍ദ്ദേശം.

Spread the love
Read Also  വികസനത്തിന്റെ അദാനി മാതൃക: കല്‍ക്കരിഖനനം കുടിവെള്ളം മുട്ടിച്ച ഒരു ചത്തീസ്ഗഡ് ഗ്രാമത്തിന്റെ കഥ

Leave a Reply