Saturday, January 29

മാറുമറയ്ക്കല്‍ സമരനായിക ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

 

സ്ത്രീയുടെ മാനം രക്ഷിക്കാൻ മാറുമറയ്ക്കൽ സമരം നടത്തി സവർണ്ണമേധാവിത്വത്തേ അടിയറവ് പറയിപ്പിച്ച വേലൂർ മണിമലർക്കാവ് സമരനായിക ലക്ഷമിക്കുട്ടിയമ്മ (102) നിര്യാതയായി: ചെങ്ങഴിക്കോട് നാടുവാഴിയുടെ അധീനതയിലായിരുന്ന മണിമലർക്കാവ് കുംഭഭരണിക്ക് മാറു മറയ്ക്കാതെ ഈഴവരടക്കമുള്ള താഴ്ന ജാതിക്കാരികൾ വരണമെന്നായിരുന്നു ആചാരം :ഈ ആചാരങ്ങളെ എതിർക്കുന്നവരേ ഉന്മൂലനം ചെയ്യുകയോ ‘തീ പൊള്ളിക്കുകയോ ചെയ്യുക പതിവായിരുന്നു: ജീവൻ പണയം വച്ച് താലമെടുക്കുന്ന സ്ത്രീകളെ സാരിയും ബ്ലൗസ് ഉടുപ്പിച്ച് കൊണ്ടുവന്നത് ലക്ഷ്മിക്കുട്ടിയമ്മയുടെ നേതൃത്തത്തിലായിരുന്നു. 1956-ൽ ആയിരുന്നു ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ ആ സമരം. അതെ  ലക്ഷ്മിക്കുട്ടിയമ്മ ചരിത്രമായി:

വഴി നടക്കാനും മാറുമറക്കാനുമുള്ള അവകാശത്തെ തടയുന്നതും |
അന്നൊരാചാരമായിരുന്നു. ഈ അവകാശങ്ങളൊക്കെ പൊതുതി നേടിയതാണ്. ആരും താലത്തിൽ വെച്ച് നൽകിയതല്ല. സവർണ്ണമേധാവിത്വത്തിനെതിരെ ചെറുത്തു നിന്ന ഒരു ധീരവനിതയാണ് നൂറ്റി രണ്ടാം വയസ്സിൽ ഓർമ്മയാകുന്നത്.
ആചാരം ലംഘിക്കാനുള്ളതാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ധീരവനിതയായിരുന്നു വേലൂർ മണിമലർക്കാവ് സമരത്തിന് നേതൃത്വം നൽകിയ ലക്ഷമിക്കുട്ടിയമ്മ.

കടപ്പാട് : ജോജി ഉള്ളന്നൂര്‍ https://prathipaksham.in/meera-velayudhan-j-devika-women-concept/

 

Spread the love
Read Also  സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ

22 Comments

Leave a Reply