Thursday, January 20

ബ്രൂവറി അഴിമതി; ആരോപണ പ്രത്യാരോപണങ്ങളുമായി എൽഡിഎഫ്

ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറു ആരോപണങ്ങളുമായി എൽഡിഎഫ് രംഗത്ത്. ഇടത് പക്ഷത്തിന്റ മദ്യ നയത്തിന്റെ ഭാഗമായാണ് പുതിയ മദ്യനിര്‍മ്മന ശാലകള്‍ അരംഭിച്ചതെണ്ണ്‍ എക്സൈസ് വകുപ്പ് മന്ത്രി പറഞ്ഞു. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാണാം രാജേന്ദ്രന്‍ ബ്രൂവറികളും ഡിസ്റ്റിലറികളും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അനുമതി നല്‍കിയവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്വം എന്നും വീഴ്ച്ചയുണ്ടെങ്കില്‍ പരിശോധിക്കണമെന്നും പറഞ്ഞു.

അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അഴിമതി നടന്നുവെന്ന് കാണിക്കുന്ന തെളിവുകള്‍ ഹാജരാക്കണം എന്നും വ്യാജമദ്യം ഒഴിവാക്കി നല്ല മദ്യം കൊടുക്കുകയെന്ന ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മദ്യനയം ശരിയാണെന്നു ബോധ്യമുള്ളതുകൊണ്ടാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വലിയ മുന്നേറ്റം നടത്താനായതെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ മദ്യ നിര്‍മ്മാണ ശാലകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു ചെന്നിത്തല. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ഉള്‍പ്പടെ ചെന്നിത്തല പരസ്യമായി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ധര്‍ണ സംഘടിപ്പിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. ബ്രൂവറി അഴിമതിയില്‍ കോടതിയെ സമീപിക്കുന്നതിനെപ്പറ്റി ആലോചിച്ചുവരികയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Spread the love
Read Also  ശതാഭിഷേകത്തിൽ കിങ്ങിണിക്കുട്ടന്മാർ ജീവചരിത്രം എഴുതുമ്പോൾ

Leave a Reply