Monday, January 24

അഴിമതി ആരോപണം; ബ്രൂവറി അനുമതി റദ്ദാക്കി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ച ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കേരള സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. ബ്രൂവറിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ അര്‍ത്ഥമില്ലന്നും അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തില്‍ പുതിയ യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരത്തില്‍ യൂണിറ്റുകള്‍ക്ക് നിയമപ്രകാരം അപേക്ഷകള്‍ തുടര്‍ന്നും നല്‍കാവുന്നതാണ്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രൂവറി അനുമതി റദ്ദാക്കിയത് പ്രതിപക്ഷത്തിന് കീഴടങ്ങിയതല്ലെന്നും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ ബ്രൂവറി അഴിമതിയുമായി ബന്ധപ്പെട്ട് സമര പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.

Spread the love
Read Also  ഹിന്ദു ജാതി സംഘടനകളെ കൂട്ട് പിടിച്ച വനിതാ മതിലിൽ, ചെന്നിത്തല പിണറായി പോര്

Leave a Reply