Thursday, January 20

വിദേശസഞ്ചാരിയുടെ മൃതദേഹത്തോട് കൊച്ചിയുടെ അനാദരവ് ; മൃതശരീരം പത്തു ദിവസമായി മോർച്ചറിയിൽ

കൊച്ചിയിലെത്തിയ ബിട്ടീഷു പൗരനായ വിനോദ സഞ്ചാരിയുടെ മൃതദേഹത്തോട് നഗരസഭയുടെ അനാദരവ്. മൃതശരീരം പത്തു ദിവസമായി മോർച്ചറിയിൽ, അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു….

പുതുവത്സരം ആഘോഷിക്കാൻ മകളോടൊപ്പം കൊച്ചിയിലെത്തിയ ലണ്ടൻ സ്വദേശി ഡിസം:31 നാണ് ഫോർട്ടുകൊച്ചിയിൽ വെച്ച് മരണമടഞ്ഞത്. മകൾ ഹിലാരിയോടൊപ്പം കൊച്ചിയിലെത്തിയ ലണ്ടൻ സ്വദേശി കെന്നത്ത് വില്യം റൂബെയാണ് ഫോർട്ടുകൊച്ചിയിൽ വെച്ച് മരണമടഞ്ഞത്.
മരണത്തിനു ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതശരീരം ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നത് പ്രായോഗീകമല്ലെന്നും കൊച്ചിയിൽത്തന്നെ ക്രിസ്തീയ ആചാരപ്രകാരം മൃതശരീരം സംസ്കരിക്കണമെന്നുമാണ് മകൾ ഹിലാരി തീരുമാനിച്ചത്.

ചുള്ളിക്കൽ സെന്റ് ജോസഫ് ദേവാലയത്തിൽ ശവസംസ്കാര ശിശ്രൂഷ നടത്തിപോർട്ടുകൊച്ചി വെളിയിലുള്ള നഗരസഭാ ശ്മശാനത്തിൽ മൃതശരീരം ദഹാപ്പിച്ച് ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു മകളുടെ തീരുമാനം.ഇതിനായി
റൂബോയുടെ ബന്ധുക്കൾ ലണ്ടനിൽ നിന്നും കൊച്ചിയിലെത്തിയിരുന്നു. മൃതശരീരം ദഹിപ്പിക്കാൻ പോലീസ് അനുമതി നൽകി .ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയും അനുവാദം നൽകി.നഗരസഭാ അധികൃതർക്ക് ഇത് സംബന്ധിച്ച് മകൾ ഹിലാരി അപേക്ഷയും നൽകി. ജനുവരി പത്താം തിയതി മൃതശരീരം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ എല്ലാം നടത്തിയതിനു ശേഷമാണ് കാര്യങ്ങൾ കുഞ്ഞുമറിഞ്ഞത്. രണ്ടു ദിവസം പണിമുടക്കായതിനാൽ നഗരസഭയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഏതെങ്കിലും നഗരസഭാ കൗൺസിലർമാർ നിർദ്ദേശിച്ചാലെ മൃതശരീരം സംസ്കരിക്കാനാവൂ എന്ന നിലപാടാണ് നഗരസഭ ശ്മശാനത്തിലെ ജീവനക്കാരൻ സ്വീകരിച്ചത്

പോലീസിന്റെ N.O.C യും ബ്രിട്ടീഷ് എംബസിയുടെ അനുമതിയും ഉണ്ടായിരുന്നിട്ടും മൃതദേഹം ദഹിപ്പിക്കാനാവാത്തത് ഉന്നതങ്ങളിലെ ഇടപെടൽ മൂലമാണെന്നാണ് അറിയുന്നത്. സ്ഥലം കൗൺസിലറെ ഇതിനായി സമീപിച്ചെങ്കിലും ഇദ്ദേഹവും നിഷേധാത്മകമായ നിലപാടാണ്. സ്വീകരിച്ചത്.കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരും കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകരും ചേർന്നാണ് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അവസാന നിമിഷം ശ്മാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കൗൺസിലർ അവിഹിതമായി ഇടപെട്ടതോടെയാണ് സംസ്കാരം മുടങ്ങിയതെന്നാണ് അറിയുന്നത്. തന്റെ ഡിവിഷനിൽ ഒരു വിദേശി മരണമടഞ്ഞാൽ ആദ്യം ഡിവിഷൻ കൗൺസിലറെയാണ് അറിയിക്കേണ്ടതെന്നാണ് കൗൺസിലർ പറഞ്ഞതെന്നാണ് അറിയുന്നത്. കൗൺസിലർ പറഞ്ഞാൽ താൻ മൃതശരീരം സംസകരിക്കാൻ തയ്യാറാണെന്ന് ജീവനക്കാരൻ രഹസ്യമായി പറയുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ പുതുവർഷം ആഘോഷിക്കാനെത്തിയ ഒരു വൃദ്ധന്റെ മൃതദേഹം സംസ്കരിക്കാൻ തന്റെ ഇ ഗോയാണ് തടസ്സമാകുന്നതെന്ന നിലപാട് ഒരു കൗൺസിലർക്കും ഭൂഷണമല്ല. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടും 89 കാരനായ തന്റെ പിതാവിന്റെ മൃതശരീരം സംസ്കരിക്കാൻ കഴിയാത്തതിൽ അതീവ ദുഖിതയാണ് മകൾ ഹിലാരി .ടൂറിസം വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന അധികാരികളൊന്നും ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല. ഒടുക്കം കേരള ഗ്രാമ സ്വരാജാ ഫാണ്ടേഷൻ ജില്ലാ കൺവീനർ അഭിലാഷ് തോപ്പിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കമ്മീഷൻ ചെയർമാൻ ആൻറണി ഡോമിനിക്

Spread the love
Read Also  കാണാതായ യുവതിയുടെ മൃതദേഹം തിരുവനന്തപുരം അമ്പൂരിയിൽ സുഹൃത്തിൻ്റെ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ

Leave a Reply