Thursday, January 20

വിഖ്യാത ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ നിക്കോളാസ് റൗഗ് അന്തരിച്ചു

1970കളിലെയും 80കളിലെയും ഇംഗ്ലീഷ് ചലച്ചിത്രമേഖലയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന നിക്കോളാസ് റൗഗ് അന്തരിച്ചു. 90 വയസ്സായിരുന്നു.

സ്വകീയമായ ചലച്ചിത്ര നിര്‍മ്മാണരീതി കൊണ്ട് ഇംഗ്ലീഷ് സിനിമാലോകത്തെ മാറ്റിത്തീര്‍ത്ത പ്രതിഭാധനനായിരുന്നു നിക്കോളസ് റൗഗ്. ലൈംഗികത, മരണം, ഭീകരത, മാനസികവിഭ്രാന്തി മുതലായ വിഷയങ്ങളെ സങ്കീര്‍ണ്ണമായ ചലച്ചിത്രഘടനകളും കാവ്യാത്മക ദൃശ്യാവിഷ്കാരവും കൊണ്ട് മനോഹരമാക്കിത്തീര്‍ത്ത ചലച്ചിത്രകാരനായിരുന്നു.

ഡോണ്ട് ലുക് നൗ, വാക് എബൗട്ട്, ദ മാന്‍ ഹു ഫെല്‍ റ്റു എര്‍ത്ത്, പെര്‍ഫോര്‍മന്‍സ് മുതലായവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയങ്ങളായ സിനിമകളാണ്.

 

Spread the love
Read Also  യൂണിഫോമണിയുന്ന മരണനേരങ്ങൾ...നിഷി ജോർജ്ജ് എഴുതുന്നു

Leave a Reply