Monday, January 17

ബ്രിട്ടീഷ് ലൈംഗികത ഞെട്ടിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍

ബ്രിട്ടീഷുകാര്‍ ലജ്ജാശീലരും പിരിമുറുക്കമുള്ളവരുമാണെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാല്‍ കിടപ്പറയില്‍ ഇതൊന്നും ബാധകമല്ലെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടനില്‍ 2000 ആളുകളില്‍ യൂറോക്ലിനിക്സ് നടത്തിയ ലൈംഗിക സര്‍വ്വേ നല്കുന്ന വിവരങ്ങള്‍ അതിശയിപ്പിക്കുന്നതാണ്.

ബ്രിട്ടീഷുകാരുടെ ലൈംഗികമുറകളെ പറ്റിയുള്ള സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്  31 ശതമാനം ബ്രിട്ടീഷുകാരും ലൈംഗിക മുറയില്‍ മിഷണറി പോസ് ആണ് ഇഷ്ടപ്പെടുന്നതെന്നാണ്. 22 ശതമാനം ആളുകള്‍ ഡോഗി സ്റ്റൈല്‍ ഇഷ്ടപ്പെടുന്നു. 15 ശതമാനം ആളുകള്‍ കൗഗേള്‍ സ്റ്റൈലും 7 ശതമാനം സ്പൂണിങ് സ്റ്റൈലും ഇഷ്ടപ്പെടുന്നു. 7 ശതമാനം പേര്‍ ലിംഗസംയോഗം ഇല്ലാത്തവരാണെങ്കില്‍ 4 ശതമാനം പേര്‍ ഗുദരതി ഇഷ്ടപ്പെടുന്നവരാണ്.

എത്ര പങ്കാളികളോട് ഇണ ചേര്‍ന്നിട്ടുണ്ട് എന്നതും കണക്കെടുപ്പിലെ പ്രധാന ചോദ്യമായിരുന്നു. അതിലെ കണക്കുകള്‍ ഏക പത്നീവ്രതക്കാരും ഏക ഭര്‍ത്തൃവ്രതക്കാരുമായ നാം കേരളീയരെ ഞെട്ടിക്കുന്നതാണ്.

25 ശതമാനം പേരും രണ്ട് മുതല്‍ നാല് വരെ ആളുകളോട് ലൈംഗികബന്ധം പുലര്‍ത്തിയിട്ടുള്ളവരാണ്. ഒരൊറ്റ പങ്കാളി മാത്രമുള്ളവര്‍ അവിടെ 14 ശതമാനം മാത്രമാണ്. 2 ശതമാനം പേര്‍ 91ലധികം പേരോട് ഇണ ചേര്‍ന്നിട്ടുള്ളവരാണെങ്കില്‍ 4 ശതമാനത്തിന് എണ്ണം എത്രയെന്ന് കണക്കില്ലാത്തവരാണ്. ലണ്ടന്‍ വാസികളാണ് ഇക്കാര്യത്തില്‍ മുമ്പര്‍. ലണ്ടനില്‍ 5 ശതമാനം പേരും 91ലധികം പേരോട് ഇണ ചേര്‍ന്നിട്ടുള്ളവരാണ്. പ്രായമേറിയവരാണ് ഇക്കാര്യത്തില്‍ സന്തുഷ്ടര്‍. 35മുതല്‍ 44വരെ പ്രായമുള്ളവരില്‍ 3 ശതമാനവും 91ലധികം പേരോട് ഇണ ചേര്‍ന്നിട്ടുള്ളവരാണ്.

ഇക്കാര്യത്തില്‍ സര്‍വ്വേ കണക്കുകള്‍ താഴെ കാണും പ്രകാരമാണ്

0 – 3%

1 – 14%

2-4 – 25%

5-9 – 22%

10-15 – 13%

16-20 – 7%

21-30 – 4%

31-40 – 2%

41-50 – 1%

51-70 – 1%

71-90 – 1%

91 ല്‍ കുടുതല്‍ – 2%

എണ്ണമറിയില്ല – 4%

 

Spread the love
Read Also  ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമം നടത്തിയതായി അമേരിക്ക

Leave a Reply