മഹയ്ക്കുശേഷം ബുൾബുൾ ചുഴലിക്കാറ്റിൻ്റെ പ്രഭാവം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടതായി കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബുള്‍ബുള്‍ വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നാണു റിപ്പോര്‍ട്ട്. വരുംദിവസങ്ങളില്‍ ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ വലിയ കെടുതികളുണ്ടാക്കാൻ പര്യാപ്തമായ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.

വെള്ളിയാഴ്ചമുതൽ അടുത്ത 48 മണിക്കൂർ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ബുൾ ബുൾ ചുഴലിക്കാറ്റിനൊപ്പം അതി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണു. വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കാനും വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധം തകരാറിലാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ബുൾ ബുൾ ചുഴലിക്കാറ്റിനു പാകിസ്താനാണ് നാമകരണം നല്‍കിയിരിക്കുന്നത്. അടുത്തടുത്തായി ചുഴലിക്കാറ്റുണ്ടാകുന്നത് ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നാണു ഭൗമപഠനകേന്ദ്രം വിലയിരുത്തുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അതിതീവ്ര മഴയെന്നു കാലാവസ്ഥാപ്രവചനം; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here