Thursday, January 20

ഇന്ത്യൻ കർഷകരുടെ പ്രതിഷേധം ജപ്പാനിലെത്തി; ബുള്ളറ്റ് ട്രെയിനിന്റെ ഫണ്ട് ജപ്പാൻ തടഞ്ഞു

മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിനിന് സാമ്പത്തിക സഹായം നൽകാനാവില്ലെന്ന് ജപ്പാൻ. ജപ്പാൻ സർക്കാർ ഏജൻസിയായ ജെഐസിഎ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചത്. ആദ്യം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അതിനു ശേഷം മാത്രമേ ഫണ്ട് അനുവദിക്കാൻ കഴിയൂ എന്നുമാണ് ജെഐസിഎ സർക്കാരിനെ അറിയിച്ചത്.

ഒരുലക്ഷം കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഇനി 80,000 കോടി രൂപയാണ് ജെഐസിഎ നൽകാനുള്ളത്. നേരത്തെ 125 കോടി രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ജെഐസിഎ നൽകിയിരുന്നു. നേരത്തേ പദ്ധതിക്കായി സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെ കര്‍ഷകര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കില്ലെന്ന് പറയുന്നവരും, നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ആയിരത്തിൽ അധികം കർഷകർ ഒപ്പിട്ട നിവേദനം ജെഐസിഎയ്ക്ക് കര്‍ഷകര്‍ സമർപ്പിച്ചിരുന്നു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ രേഖകള്‍ അംഗീകരിക്കുന്നത് വരെ ഫണ്ട് പിടിച്ചുവെക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ ജപ്പാൻ അംബാസിഡർ ഉൾപ്പടെ ബോധ്യപ്പെടുത്തിയതിന്റെ  അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇന്ത്യയ്ക്ക്  ഫണ്ട് നൽകേണ്ടതില്ലെന്ന നിലപടിൽ ജപ്പാൻ എത്തിയത്.

Spread the love
Read Also  അഞ്ച് വർഷത്തിനിടയിൽ എട്ട് സ്ഥലങ്ങളിൽ ഒരേ വാഗ്ദാനം മാറ്റി പറഞ്ഞ് നരേന്ദ്രമോദി

Leave a Reply