Monday, August 10

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് മുസാഫർ ന​ഗറിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് ബാല്യണ്‍. മുഖം പരിശോധിച്ചില്ലെങ്കിൽ താൻ റീ പോൾ ആവശ്യപ്പെടുമെന്നും സഞ്ജീവ് വ്യക്തമാക്കി. കള്ളവോട്ട് നടക്കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുസ്‌ലിം സ്ത്രീകൾ ബുർഖ മാറ്റേണ്ടതില്ലെന്നാണ് മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ 91 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം തകരാറായതിനെത്തുടർന്ന് ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് വാർത്തകൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനിയെങ്കിലും വോട്ടിംഗ് മെഷീനിന്റെ കാര്യത്തിൽ മാറിചിന്തിക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

Spread the love
Read Also  ജയിച്ചാൽ മാസം 10 ലിറ്റർ മദ്യം വീട്ടിലെത്തും, ഒരാൾക്ക് സർക്കാർ ജോലി; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ദാവൂദ്