നോവലിസ്റ്റും , പത്രപ്രവർത്തകനുമായ സി റഹീം. ആലപ്പുഴ ജില്ലയിൽ നൂറനാട് നെടിയത്ത് വീട്ടിൽ ജനനം. ഇക്കോളജി & എൻവയോൻമെന്റ്, പബ്ളിക് റിലേഷൻ ജേർണലിസം എന്നിവയിൽ പി.ജി.ഡിപ്ലോമ. നോവൽ, സ്മരണ, ലേഖനം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കൈരളി ടി.വി.ക്കു വേണ്ടി കിളിവാതിൽ, വൈൽഡ് ലൈഫ് എന്നീ പരമ്പരകളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ഡോക്യുമെന്ററി സംവിധായകനുള്ള സ്പെഷൽ ജൂറി അവാർഡ്,ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുള്ള റഹീം ഇപ്പോൾ സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ ലേഖകനാണ്. സാഹിത്യപ്രവർത്തനത്തെപ്പറ്റിയും  പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകളെപ്പറ്റിയും അനിൽ സി പള്ളിക്കലുമായി നടത്തിയ സംഭാഷണം. 

എഴുത്തിലെ ആദ്യകാല ഇടപെടൽ

എന്റെ ഉള്ളിൽ ഒരെഴുത്തുകാരനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഏഴിലേ എട്ടിലോ പഠിക്കുന്നകാലത്താണ്.ഒരിക്കൽ കോതളളം വയലേലയിൽ ഞങ്ങളുടെ കണ്ടത്തിൽ നെല്ലിന് വെള്ളം തിരിച്ചുവിടാൻ പോയപ്പോൾ ധാരാളം കൊറ്റികൾ അവിടെ നിൽക്കുന്നതു കണ്ടു.കൊറ്റിയുടെ കൊത്തിപെറുക്കലും പാറിപ്പറക്കലും കണ്ടപ്പോൾ എന്റെ മനസ്സ് വല്ലാതൊരു അനുഭൂതി വിശേഷത്താൽ വീർപ്പുമുട്ടുന്നതായി തോന്നി.ഞാനറിയാതെ ഒരു കവിത പുറത്തേക്ക് തുളുമ്പി വന്നു.അത് പിന്നീട് “ബാലകവിതയിൽ പ്രസിദ്ധീകരിച്ചു.’ അങ്ങനെയാണെന്റെ ആദ്യത്തെ എഴുത്തുഭാഗം.
ആദ്യ കവിത അച്ചടിച്ചതോടെ ഞാനൊരു കവിയെന്ന ഭാവമായിരുന്നു. അക്കാലത്ത് നാട്ടിൽ ധാരാളം കവിയരങ്ങുകൾ നടക്കാറുണ്ടായിരുന്നു. കടമ്മനിട്ടയും പി കെ ഗോപിയും മറ്റുമായിരുന്നു പ്രധാന കവികൾ.ഇങ്ങനെയുള്ള കവിയരങ്ങുകളിലേക്ക് ഞങ്ങളെയൊക്കെ നാട്ടുകാർ കവിത അവതരിപ്പിക്കാൻ ക്ഷണിക്കും.നൂറനാട് സുരേഷ് ,നുറനാട് മധു,നൂറനാട് സുകു, നുറനാട് മോഹൻ(ഉണ്മ) സി അനൂപ് തുടങ്ങിയ സുഹ്യത്തുക്കളൊക്കെ കവിയരങ്ങുകളിൽ ഉണ്ടാകും. കവിയരങ്ങുകൾക്കുവേണ്ടി അക്കാലത്ത് കവിതകൾ ധാരാളം എഴുതും .നാട്ടിൽ നിന്നുള്ള കയ്യെഴുത്തുമാസികകളിലും ഉണ്മ പോലെയുള്ള മാസികകളിലുമൊക്കെ കവിത പ്രസിദ്ധീകരിക്കുമായിരുന്നു. അതുപോലെ കുട്ടികൾക്കായി ചില കഥകളും എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അക്കാലത്ത് നാട്ടിൽ ധാരാളം നീർപക്ഷികൾ കൂടൊരുക്കുവാൻ എത്തുമായിരുന്നു. പിന്നെ ഞാൻ അതിന്റെ പിന്നാലെയായി. ഗ്രാമശ്രീ നേച്ചർ ക്ലബ്ബ് സ്ഥാപിച്ച് പരിസ്ഥിതി പ്രവർത്തനം തുടങ്ങി. എഴുത്ത് ഈ വഴിക്ക് തിരിഞ്ഞു. ജോൺ സി ജേക്കബ്ബ് മാഷിന്റെ സുചിമുഖി എന്ന ന്യൂസ് ലെറ്റർ, യുഗം , ഉണ്മ മാസിക, കേരള കൗമുദി വീക്കിലി തുടങ്ങിയവയിൽ പക്ഷികളെ കുറിച്ച് എഴുതി. ഇതിനിടയിലാണ് ഗാട്ട് കരാറിനെ കുറിച്ച് ഒരു പഠനം നടത്തി കലാകൗമുദിയിൽ പ്രസിദ്ധികരിക്കുന്നത്. ഗാട്ട് കരാറിനെ കുറിച്ചുള്ള സാഹചര്യങ്ങളിലൊന്നാണ് 1992 ൽ എഴുതിയത്. ഇതോടെ ഞാനൊരു പരിസ്ഥിതി പ്രവർത്തകനായി അിറയപ്പെടാൻ തുടങ്ങി. കലാകൗമുദിയിൽ പിന്നെ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.ജൈവവൈവിധ്യകരാർ, വെച്ചൂർപശുവിനെകുറിച്ചുള്ള ലേഖനം അങ്ങനെയങ്ങനെ

കവിതയുടെ മേഖലയിൽ നിന്നും”തൈക്കാവിലെ ഉറുമ്പുകളിലേക്ക് ‘എങ്ങനെയാണ് എത്തിച്ചേരുന്നത്? കവിതാ ബന്ധം നോവൽ രചനയെ എങ്ങനെ സ്വാധീനിച്ചു
അതിനിടയിലുണ്ട് ഖസാക്കിന്റെ ഇതിഹാസം എന്ന ഒ വി വിജയൻ്റെ നോവലിന്റെ സാംസ്കാരിക പരിഗണന ഞങ്ങളുടെ നാട്ടിലും ഉണ്ടെന്ന് മനസ്സിലായത്. റാവുത്തർമാരുടെ ജീവിതത്തെകുറിച്ചു കൂടുതൽ അന്വേഷിച്ചു റാവുത്തർമാരുടെ സങ്കേതങ്ങളിൽ അലഞ്ഞുനടന്നു. ഒരുപാട് പഴയ കാര്യങ്ങൽ ശേഖരിച്ചു. നാട്ടുകാരുടെ ജീവിതം കൂടുതൽ സൂഷ്മതയോടെ നിരീക്ഷിച്ചു. എന്റെ അമ്മക്കും ബന്ധുക്കളിൽ പലർക്കും തമിഴ്കലർന്ന റാവുത്തർമാരുടെ ഭാഷയറിയാം.ഞാൻ മനസ്സിൽ തോന്നിയതൊക്കെ എഴുതി നോവലെന്ന് പേരിട്ടു. കലാകൗമുദിയൽ കൊടുത്തുവിട്ടു.എൻ ആർ എസ് ബാബു സാർ എഡിറ്ററായി എത്തിയപ്പോഴത്  പ്രസിദ്ധീകരിച്ചു. ടി പത്മനാഭനെ പോലെയൊരു വലിയൊരു എഴുത്തുകാരൻ തൈക്കാവിലെ ഉറുമ്പുകളെ പ്രശംസിച്ച് കത്തയച്ചു പുനംകുഞ്ഞബ്ദുള്ള നോവലിലെ കുറിച്ച് നല്ലൊരഭിപ്രായം പറഞ്ഞു.പലരും കൊള്ളാമെന്ന് പറഞ്ഞതോടെ ഞാൻ നോവലിസ്റ്റ് എന്ന നിലയിൽ അിറയപ്പെട്ടുതുടങ്ങി.

Read Also  മിശ്രവിവാഹിതരുടെ പാസ്‌പോര്‍ട്ട് വിവാദം: ഉദ്യോഗസ്ഥര്‍ പരിധി ലംഘിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

ഖസാക്കും തൈക്കാവും രണ്ട് വ്യത്യസ്ത ഭൂമികളാണ്.എങ്ങനെയാണ് തൈക്കാവ് വ്യത്യസ്തമാകുന്നത്.

ഖസാക്കിന്റെ ഇതിഹാസവുമായി തൈക്കാവിലെ ഉറുവുകൾ എന്ന നോവൽ സാംസ്കാരിക തലത്തിൽ മാത്രമല്ല  ഭാഷയുടെ കാര്യത്തിലും  ബന്ധപ്പെട്ടുകിടക്കുന്നയാണെന്നാണ് എന്റെ വിചാരം. ആത്മാവിൽ ഇവ തമ്മിൽ ഏറെ വ്യത്യസ്ത നോവലുകളാണ്. പ്രക്യതിയുടെ അനുഷ്ട ഭാവങ്ങളും ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങളുമാണ് ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുളളത്.ഓണാട്ടുകരയിലെ സമ്പുഷ്ട ജീവിതത്തിന്റെ വിവധ വശങ്ങൾ നോവലിലുണ്ട്. തൈക്കാവിലെ പുരാണത്തിലേക്കുള്ള തുടക്കം മാത്രമായിരുന്നു. തൈക്കാവിലെ ഉറുമ്പുകൾ എന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തോന്നിപ്പോകുന്നു.”ഖസാക്കിന്റെ ഇതിഹാസം തൈക്കാവിലെ പുരാണവും”.

ബൗദ്ധ പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടമാക്കുന്നത് “ഗച്ഛാമി’ എന്ന നോവലിനെ പറ്റി
ഓണാട്ടുകര പ്രദേശം ഈ പാരമ്പര്യമുള്ള നാടാണ്. ഇവിടെ നിന്ന് നിരവധി ബുദ്ധ പ്രതിമകൾ കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കരയിൽ ബുദ്ധനുണ്ട്. ക്യഷ്ണപുരത്ത് ബുദ്ധപ്രതിമ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട് . പള്ളിക്കലിൽ നിന്നും കണ്ടെടുത്ത ബുദ്ധപ്രതിമ തിരുവനന്തപുരത്ത് മ്യൂസിയങ്ങളിലുണ്ട്. ഓണാട്ടുകരയിലുള്ള പുരാതന കേന്ദ്രങ്ങളിലും കാവുകളിലും നടക്കുന്ന ഉത്സവങ്ങൾ ബുദ്ധപൈത്യകത്തിന്റെ തുടർച്ചകളാണ്.  ഓണാട്ടുകരക്കാർ, അവർ ഏതു മതവിശ്വാസിയായാലും ബുദ്ധ പൈത്യകത്തിന്റെ സാംസ്കാരിക തുടർച്ചയുമായാണു  ജീവിക്കുന്നത്. ഇവിടുത്തെ ബുദ്ധ പാരമ്പര്യത്തിന്റെ വേരുകൾ തേടുന്ന ഒരു നോവലാണത്. ചെറിയൊരു നോവൽ. ബുദ്ധ ദർശനങ്ങൾക്ക് പിന്നീടുണ്ടായ പ്രതിസന്ധിയും ഇതിൽ അന്വേഷിക്കുന്നുണ്ട്. തൈക്കാവിന്റെ കഥകളിൽ നിന്നും തീർത്തും വേറിട്ട ഒരു നോവലാണിത്.

      
ജൈവചോരണവുമായി ബന്ധപ്പെട്ട മലയാള സാഹിത്യത്തിലെ ആദ്യ നോവലാണ് “ഭൂമിയിലെ ചെറിയ ശബ്ദങ്ങൾ ഇതിന്റെ സാഹിത്യപരമായ പ്രസക്തി?

“ഭൂമിയിലെ ചെറിയ  ശബ്ദങ്ങൾ” എന്ന നോവൽ അപൂർവ്വ ജീവികളെ കടത്തുന്ന ഒരു കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കഥയുണ്ട് .വെച്ചൂർ പശുവിന്റെ ജീവിസത്ത വിദേശത്തേക്ക് കയറ്റിയെന്ന ഒരു വിവാദം കേരളത്തിൽ മുമ്പു നടന്നിട്ടുണ്ടല്ലോ.ശലഭങ്ങളെ കടത്തുന്നു.നക്ഷത്രാമകളെ കടത്തുന്നു.ഇങ്ങനെ പല ജീവികളേയും വിദേശത്തേക്ക് കടത്തപ്പെടുന്നു.ജീൻമ്യൂട്ടേഷൻ വഴി ജീവി വർഗ്ഗങ്ങളെ സ്യഷ്ടിക്കുന്ന കേന്ദ്രങ്ങൾ വിദേശത്തുണ്ട്.ഒരു കോടി പവനാണ് വില . ഇതിന്റെ പാലിൽ എ എ പ്രോട്ടീൻ ഉള്ളതിനാലാണ് വലിയ വില നൽകേണ്ടതായി വരുന്നത്. ആഡംബരത്തിനും കൗതുകത്തിലും വില നൽകി ജീവികളെ വാങ്ങി വളർത്തുനുണ്ട്.ജീവി കടത്തുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തിനുള്ളിൽ നടക്കുന്ന ഒരു പ്രണയകഥയാണിത്. എനിക്ക് തോന്നുന്നത് എങ്ങനെയൊരു പശ്ചാത്തലത്തിൽ ഒരു നോവൽ മലയാളത്തിൽ ഇതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ലന്നാണ് വേണ്ടവിധം സാഹിത്യ വിമർശകർ ഈ നോവലിനെ ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല.

സൂഫിസത്തിന്റെ ആത്മീയധാര അടയാളപ്പെടുത്തുന്ന നോവലായ “” പ്രകാശത്തിന്റെ പർവ്വത (ഡി സി ബുക്ക്സ്)നെ കുറിച്ച്

     
 ഐ ടി ജീവിതം മടുത്ത് പ്രക്യതിയുടെ ആത്മിയത തേടിപ്പോകുന്ന “മുസ്ഫിർ ” എന്ന യുവാവിനെപ്പറ്റിയുള്ള നോവലാണ്.’പ്രകാശത്തിന്റെ പർവ്വതം ” ഹിമാലയത്തിന്റെ ഔന്നിത്യം തേടിപ്പോകുന്ന മുസാഫിർ  ജീവിതാനുഭാവങ്ങളുടെ മായിക കാഴ്ച്ചകൾക്ക് വിധേയനാകുന്നു. അസാധാരണ ജീവിതത്തിന്റെ ഭാരം താങ്ങാനാവാതെ കുഴങ്ങുന്നു. താഴ്വാരത്തെ ലളിത ജീവിതമാണ് ഏറ്റവും സുഖകരമായ ജീവിതമെന്ന് തിരിച്ചറിയുന്നു. കൊച്ചുകൊച്ചു സ്വപ്നങ്ങളും കൃഷിയുമായി സാധാരണ ജീവിതത്തിന്റെ മഹത്വം തിരിച്ചറിയുന്നതാണ് ഈ നോവൽ. പച്ച മനുഷ്യരായ ജീവിക്കുകയാണ് മനുഷ്യധർമ്മമെന്നും മുസാഫിർ മനസ്സിലാക്കുന്നു.

Read Also  അദാനിയുടെ കൽക്കരി മോഹങ്ങൾക്ക് ഓസ്‌ട്രേലിയയിൽ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ പദ്ധതി ഓസ്‌ട്രേലിയ തള്ളി

ആഗോളീകരണത്തിന്റെ കാലഘട്ടത്തിൽ പുതിയ നോവലായ കുരുമുളകിന്റെ വീട്(ഗ്രീൻ)എങ്ങനെ വായിക്കപ്പെടും? പുതിയ പുസ്തകം?

“കുരു മുളക് “പോലെ ഇന്ത്യചരിത്രത്തെ സ്വാധിനിച്ച മറ്റേതേലും വസ്തുവുണ്ടോയെന്ന് സംശയമുണ്ട്. ഒരു മുളക് തേടിയുള്ള യവനരും അറബികളും പേർഷ്യക്കാരും ഇവിടേക്ക് വന്നത് യൂറോപ്പൻ കപ്പതോട്ടം നടത്തിയത് .രാജ്യത്തെ തട്ടിയെടുത്തത് .ഇവിടുത്തെ ജനതയുടെ ജീവിതത്തെ മാറ്റിമറിച്ചത്, അടിമകളാക്കിയത്.. കുരുമുളകിനു വേണ്ടി നടത്തിയ യുദ്ധങ്ങൾ, ചതികൾ ,കൊലപാതകങ്ങൾ, ഭരണഅട്ടിമറികൾ ഇന്ത്യ ബ്രട്ടീഷ് കോളനിയാക്കപ്പെട്ടതിനു കാരണവും കുരുമുളക്. തന്നെയാണെന്നു കാണാം. വിദേശികളുടെ കടന്നകയറ്റം കൊണ്ട് വലിയ തോതിൽ ദോഷവും ചില ഗുണങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള കുരുമുളകിന്റെ ചരിത്രം തേടിയുള്ള ഒരു നോവലാണിത്. സമൂഹത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഇൗ നോവലിലുണ്ട്. പുതിയ കാലത്തു നിന്നും ഒരു നോട്ടവുമായി വേണമെങ്കിൽ ഈ നോവലിനെ വിലയിരുത്താം.ചരിത്രത്തെ തമസ്കരിക്കാൻ ബോധപൂർവ്വം പരിശ്രമങ്ങൽ നടക്കുന്ന ഇക്കാലത്ത് ചരിത്രത്തെ ഓർമ്മിപ്പിക്കുന്ന നോവലാണിത് .ആ ഓർമ്മ കുരുമുളകിലൂടെയാണെന്നുമാത്രം.

സാഹിത്യലോകത്തിലേക്കുള്ള വേറിട്ടചിന്തകൾ നൽകിയ തങ്കളുടെ ഇനി വരാൻ പോകുന്ന സൃഷ്ടികൾ..
ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെ കാലമുള്ള എന്റെ എഴുത്ത് ജീവിതത്തിൽ വളരെ കുറച്ച് കഥകൾ മാത്രമേ ഞാനെഴുതിയിട്ടുള്ളു.ഇരുപതോ, ഇരുപത്തിയഞ്ചോ കഥകൾ മാത്രം.എന്റെ ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നതിന്റെ പണിപ്പുരയിലാണിപ്പോൾ “താമരക്കോഴികൾ മുട്ടയിടുന്ന കുളം”.എന്നാണ് എന്റെ ആദ്യകാല സമാഹാരത്തിന്റെ പേര്. ഗ്രീൻ ബുക്സ് ത്യശൂർ ആണ് പുസ്തകം പുറത്തിറക്കുന്നത്. പക്ഷികൽ കഥാപാത്രങ്ങളായി വരുന്ന കഥകളാണവയിൽ ഏറെയുള്ളത്. ഒരു മലയാള കഥാ രംഗത്ത് ‘ താമരക്കോഴികൾ മുട്ടയിടുന്ന കുളം” വേറിട്ടൊരുനുഭവമായിരിക്കുമെന്നാണെന്റെ പ്രതീക്ഷ.

 

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here