കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകള്‍ നടത്തിയ സമരത്തിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജിൽ പ്രതിഷേധിച്ചു ചെന്നൈയിൽ സ്ത്രീകൾ ഉൾപ്പെടെ തെരുവിലിറങ്ങി. പോലീസ് ലാത്തിചാർജിനെതിരെ പ്രതിപക്ഷ നേതാവ് പഴയ വണ്ണാരപ്പേട്ടയില്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് മാതൃകയില്‍ പൗരത്വനിയമഭേദഗതിക്കെതിരേ നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ചെന്നൈക്ക് പുറമെ വണ്ണാർപെട്ടും കോയമ്പത്ത്തൂരും രാമനാഥപുരത്തും സമരം ശക്തമാക്കി . 15 ദിവസത്തേക്ക് ചെന്നൈയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി വ്യാഴാഴ്ച കമ്മിഷണര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

സി ഐ എ ക്കെതിരെ ചെന്നൈയിൽ പ്രതിഷേധസമരം നടത്തിയവർക്കെതിരെ പോലീസ് വെള്ളിയാഴ്ച രാത്രി നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. പോലീസ് നടപടി അപലപിച്ച സ്റ്റാലിന്‍ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ജനാധപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്നാണ് ചെന്നൈയിൽ ഷഹീൻ ബാഗ് മാതൃകയിൽ സമരം പൊട്ടിപ്പുറപ്പെട്ടത്. സി ഐ എ പ്രതിഷേധത്തില്‍ പങ്കെടുത്ത 120-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി. ആലന്തൂര്‍ മെട്രോ സ്റ്റേഷന്‍, കത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ബി ജെ പി സഖ്യകക്ഷിയായ അണ്ണാ ഡി എം കെ സമരത്തെ നേരിട്ട രീതിയോട് കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നിന്നും ഉയരുന്നത് അപ്രതീക്ഷിതമായി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. സമരം ഉടന്‍ അവസാനിപ്പിച്ചുപോകണമെന്ന് പ്രതിഷേധക്കാരോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് പ്രതിഷേധക്കാര്‍ തയ്യാറായില്ല. പൗരത്വനിയമത്തിനും എന്‍.ആര്‍.സി.ക്കുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. രാത്രിയായിട്ടും സമരക്കാര്‍ പിന്‍വാങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

image courtesy: Velankanni Raj The Hindu

Read Also  'സി ഐ എ ക്കെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളല്ല' ; സമരം ചെയ്യാൻ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here