സി എ എക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു പ്രത്യേക നിയമത്തിനെതിരെ സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം പ്രതിഷേധക്കാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള സമരം നിർവ്വചിക്കുന്നതിനിടയിലാണ്‌ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ പരാമർശം . തുടർന്നും പ്രതിഷേധിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്‍കി

“നിയമത്തിനെതിരെയുള്ള സമരം ഒരു പ്രതിഷേധ പ്രകടനം മാത്രമാണ്, ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ല” കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലീസിന്റെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ ഒരുക്കങ്ങൾ തുടങ്ങുന്നതിനിടെയാണ് സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് സി എ എ സമര നേതാവായ ഇഫ്‌തേഖര്‍ ഷൈഖ് കോടതിയെ സമീപിക്കുകയായിരുന്നു.

സി എ എ ക്കെതിരെ ജനുവരി 21 നും ജനു. 31 നും പൊതുസ്ഥലത്ത് പ്രതിഷേധം നടത്താന്‍ പോലീസും ജില്ലാ മജിസ്‌ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാർ ഉദ്ദേശിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. ഇതിനു പ്രക്ഷോഭകർക്കു ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടെന്നു കോടതി നിരീക്ഷിച്ചു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഡൽഹിയിൽ കലാപത്തിൽ മരണം 27 ആയി ; ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 18 കേസുകൾ രജിസ്റ്റർ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here