കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആത്മഹത്യക്ക് കാരണക്കാരായ ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് നാട്ടുകാർ എങ്കിൽ മാത്രമേ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ വ്യക്തമാക്കി.

തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള കനറാ ബാങ്കു ശാഖകള്‍ക്കു മുമ്പില്‍ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. ബാങ്കിന്റെ ബ്രാഞ്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ തകർത്തു.

മകൾ വൈഷ്‌ണവിയെ വരെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായാലും മകൾ ഇതിന്റെ പേരിൽ അസ്വസ്ഥയായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു. നിർബന്ധിച്ചു മകളെകൊണ്ട് ബാങ്ക് അധികൃതർ വായ്‌പ്പാ തിരിച്ചടവിനുള്ള രേഖകളിൽ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും ചന്ദ്രൻ പറഞ്ഞു.

വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി.

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെയും ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ എല്ലാ ബാങ്ക് വായ്പകള്‍ക്കും സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോയ കനറാബാങ്ക് നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നും കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

മൊറട്ടോറിയം സംസ്ഥാനത്ത് നിലനില്‍ക്കേ സര്‍ക്കാര്‍ നിയമം ലംഘിച്ചു ജപ്തി നടപടിക്കിറങ്ങിയ ബാങ്കിനെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ധനമമന്ത്രിയും ബാങ്ക് നടപടിയെ ചോദ്യം ചെയ്തിട്ടുണ്ട്.

ജപ്തി നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവര്‍ത്തിച്ചോ എന്ന് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്നു തിരിച്ചെത്തിയാല്‍ ഉടന്‍ എസ് എല്‍ ബി സി വിളിച്ചുചേര്‍ത്തു ആവശ്യമായ നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

Read Also  ജാതിപീഡനം : ആദിവാസി ലേഡി ഡോക്ടറുടെ ആത്മഹത്യ ; കേസ് ദുർബലമാക്കാൻ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here