Friday, July 30

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ; അഭ്യൂഹങ്ങളെ തള്ളി പവാർ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ  സ്ഥാനാർഥിയാവുന്നത് സംബന്ധിച്ച  അഭ്യൂഹങ്ങളെ തള്ളി എൻ സി പി അധ്യക്ഷൻ ശരദ് പവാർ. താൻ മത്സരിക്കുമെന്നത് തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സഭയിൽ ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് താൻ മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് എനിക്കറിയാം. മത്സരിക്കാനില്ലെന്നും, താൻ മത്സരിക്കുമെന്നത് വാസ്തവ വിരുദ്ധമായ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശരദ് പവാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ചർച്ച നടത്തിയ പശ്ചാത്തലത്തിൽ ശരദ് പവാർ തന്നെയാവും രാഷ്ട്രപതി സ്ഥാനാർഥിയെന്ന ചർച്ചകളും സജീവമായി. ഈ സാഹചര്യത്തിലാണ്   ശരദ് പവാർ തന്നെ രംഗത്തെത്തിയത്.

Spread the love
Read Also  മഹാരാഷ്ട്ര സർക്കാർ രൂപീകരണം ; സോണിയയുടെ അനുമതി കാത്ത്