Thursday, January 20

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും; കേരളത്തിൽ വെച്ച് തൊഗാഡിയയുടെ പ്രഖ്യാപനം

ഹിന്ദുവിനെ ഉണർത്തുക എന്ന ലക്ഷ്യവുമായി അതി തീവ്ര ഹിന്ദുത്വ ആശയങ്ങളുമായി പ്രവീൺ തൊഗാഡിയയുടെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിൻ്റെ പ്രതിനിധി സമ്മേളനം കേരളത്തിൽ നടന്നു. രാമക്ഷേത്ര നിർമ്മാണത്തിന് ആർഎസ്എസ്, ബിജെപി, വിഎച്ച്പി, തുടങ്ങിയ ഹിന്ദുത്വ ശക്തികൾക്ക് സാധിക്കില്ലെന്ന തിരിച്ചറിവിൽ നിന്നാണ് അതിതീവ്ര ആശയങ്ങളുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രംഗത്ത് വന്നിരിക്കുന്നത്. മലയാളിയായ പ്രതീഷ് വിശ്വനാഥ്‌ ആണ് അന്താരാഷ്ട്ര വിശ്വ ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി.

നമുക്കൊരു ലക്‌ഷ്യം ഉണ്ട്. ആ ലക്ഷ്യത്തിലേക്കാണ് നമ്മൾ പോകുന്നത്. ഒരു നാൾ ഹിന്ദു രാജ്യം ഭരിക്കുന്ന അവസ്ഥ വരും. അന്ന് ഹിന്ദു തീരുമാനിക്കും ഏത് സർക്കാർ വേണമെന്ന്. എങ്ങനെയുള്ള സർക്കാർ വേണമെന്ന്. കഴിഞ്ഞ 450 വർഷങ്ങളായി രാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലും, ഉത്തർ പ്രദേശിലും, രാമജന്മ ക്ഷേത്രം ഉൾപ്പെടുന്ന ആ ജില്ലയിലും, അയോധ്യയിലും എല്ലാം ഭരണം നടത്തുന്നത് ബിജെപിയാണ്. എന്നിട്ടും നമുക്ക് രാമ ക്ഷേത്രം നിർമ്മിക്കാൻ കഴിഞ്ഞട്ടില്ല.” പ്രവീൺ തൊഗാഡിയ പറഞ്ഞു.

“രാമക്ഷേത്രം നിർമ്മിക്കാം എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ മോദി സർക്കാർ ഇപ്പോൾ രാമക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ സുപ്രീം കോടതി തീരുമാനിക്കട്ടെ എന്നാണ് പറയുന്നത്. 1984ൽ രാമക്ഷേത്രത്തിനു വേണ്ട മുന്നേറ്റം ആരംഭിക്കുന്ന സമയത്ത് അവിടെ ഒരു കോടതി കേസുണ്ടായിരുന്നു. നമ്മൾ അന്ന് ആരോടും പറഞ്ഞില്ല ആ കേസിനു വേണ്ടി കാത്ത് നിൽക്കണമെന്ന്. നമ്മൾ പ്രക്ഷോഭം നടത്താൻ ആണ് പറഞ്ഞത്. അത് കൊണ്ടാണ് അദ്വാനി അന്ന് രഥയാത്ര നടത്തിയത്. അദ്ദേഹത്തിൻറെ ഒപ്പം ഇരുന്ന ആളാണ് നരേന്ദ്രമോദി. അന്നേരം ആരും കോടതി വിധിക്ക് വേണ്ടി കാത്തിരിക്കാൻ പറഞ്ഞില്ല. കോടതി വിധിക്ക് വേണ്ടി കാത്തു നിൽക്കാനായിരുന്നെങ്കിൽ എന്തിനാണ് അദ്വാനി രഥയാത്ര നടത്തിയത്? കോടതി തീരുമാനിക്കാനായിരുന്നെങ്കിൽ സോമനാഥിൽ നിന്നായിരുന്നില്ല രഥയാത്ര നടത്തേണ്ടത്. സുപ്രീം കോടതിയിൽ നിന്നായിരുന്നു”വെന്നും തൊഗാഡിയ പറഞ്ഞു.

ഓരോ നിമിഷവും ഹിന്ദുക്കൾ വഞ്ചിക്കപെട്ടുകൊണ്ടിരിക്കുകയാണ്. കോത്താരി സഹോദരന്മാരെ കൊലയ്ക്കു കൊടുത്തത് എന്തിനാണ്? കോടതി വിധിക്ക് വേണ്ടി കാത്തിരിക്കാൻ ആയിരുന്നെങ്കിൽ അവർ മരിക്കില്ലായിരുന്നു. ബിജെപി ആ സമയത്ത് പറഞ്ഞത് രാജ്യം ഭരിക്കാൻ അധികാരം ലഭിച്ചാൽ രാമക്ഷേത്രത്തിനു വേണ്ടി നിയമം പാസ്സാക്കുമെന്നാണ്. എന്നാൽ ഇപ്പോൾ മോദി പറയുന്നത് സുപ്രീം കോടതി വിധിക്കു വേണ്ടി കാത്ത് നിൽക്കാനാണ്. മോദി ഇപ്പോൾ അവിടെ ഇരിക്കുന്നത് മുസ്ളീം സ്ത്രീകളുടെ കാര്യങ്ങൾ പറയാനാണ്. അവരുടെ ക്ഷേമം അന്വേഷിക്കാനാണ്. എന്നാൽ രാമന്റെ കാര്യങ്ങൾ പറയാനാണ് നമ്മൾ മോദിയെ അവിടെ പ്രതിഷ്ഠിച്ചത്. അദ്ദേഹത്തെ തിരഞ്ഞെടുത്തത് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നിയമം പാസ്സാക്കാനാണ്. എന്നാൽ ഓരോ നിമിഷവും ഹിന്ദുക്കൾ പറ്റിക്കപെട്ടുകൊണ്ടിരിക്കുകയാണെ”ന്നും തൊഗാഡിയ പറഞ്ഞു.

Read Also  വഖഫ് ബോർഡ് പിന്മാറുന്നതായി കത്ത്, അയോധ്യ കേസ് വിധി പറയാൻ മാറ്റിവെച്ചു

ലക്‌ഷ്യം ഹിന്ദു രാജ്യം, ഹിന്ദുക്കൾ തീരുമാനിക്കും ആര് ഭരിക്കണമെന്ന്, മുസ്ലീങ്ങളെ പൂർണ്ണമായും അധികാര കേന്ദ്രങ്ങളിൽ നിന്ന് തുടച്ചു മാറ്റും.

“നമ്മൾ നരേന്ദ്രമോദിയെ വിശ്വസിച്ചു. എന്നാൽ ഒരിക്കൽ പോലും നരേന്ദ്രമോദിക്ക് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് തോന്നിയിട്ടില്ല. മോദി ഒരിക്കലും രാമക്ഷേത്രം സന്ദർശിക്കാൻ തയ്യാറായിട്ടില്ല. നമ്മൾ ആർഎസ്എസിനെയും വിശ്വസിച്ചു. അവർ ഹിന്ദുക്കളെ ചതിച്ചു. 14ആം നൂറ്റാണ്ടിൽ ഒരൊറ്റ മുസ്ളീംങ്ങളും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ അവർ പറയുന്നു മുസ്ലീങ്ങൾ ഇല്ലാതെ ഹിന്ദുത്വം ഒരിക്കലും പൂർണ്ണമാവില്ലെന്ന്. അപ്പോൾ 14ആം നൂറ്റാണ്ടിനു മുൻപ് ഹിന്ദുത്വം പൂർണ്ണമായിരുന്നില്ലെന്നാണോ? രാമൻ ഹിന്ദു ആയിരുന്നില്ലെന്നാണോ? കൃഷ്ണൻ ഹിന്ദുവായിരുന്നില്ലെന്നാണോ? മുസ്ലീമിന് ശേഷമാണോ ഹിന്ദു വന്നതെന്ന് ഇവർ പറയുന്നത്? ഹിന്ദുത്വം പൂർണ്ണമായും വഞ്ചിക്കപ്പെടുന്നു”വെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

ഹിന്ദുത്വത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് പറയുന്ന കേരളത്തിൽ വെച്ചാണ് പ്രവീൺ തൊഗാഡിയ പരസ്യമായി അയോദ്ധ്യ ക്ഷേത്രം നിർമ്മിക്കുമെന്നുൾപ്പടെയുള്ള തീവ്ര ആശയങ്ങൾ പങ്കുവെച്ചത്. പ്രതീഷ് വിശ്വനാഥിനെതിരെ കേസ് എടുക്കണമെങ്കിൽ ഇന്റർപോളിന്റെ സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ അതേ കേരളാപോലീസിന്റെ മുമ്പിൽ നിന്നാണ് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും ഒക്ടോബർ 21നു മുൻപ് സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ കർസേവകരെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതീഷ് വിശ്വനാഥ്‌ വെല്ലുവിളി മുഴക്കിയത്.

Spread the love

Leave a Reply