സാംസ്കാരികപ്രമുഖരുടെ പ്രതിഷേധം ഫലം കണ്ടു. ഒടുവിൽ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയതിന് 49 സാംസ്കാരികപ്രവർത്തകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പിൻ വലിക്കാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിനും പ്രധാനമന്ത്രിയെ അപമാനിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ബിഹാര്‍ പോലീസ് തീരുമാനിച്ചു.

പ്രമുഖ സംവിധായിക അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സംവിധായകൻ മണി രത്നം, നടി രേവതി തുടങ്ങിയവര്‍ക്കെതിരെയാണ് പട്‌ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ബീഹാർ പോലീസിൻ്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്നാണു സർക്കാർ കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നസ്രുദ്ദീൻ ഷാ, ചരിത്രകാരി റോമില ഥാപ്പർ, സംഗീതജ് ഞൻ ടി എം കൃഷ്ണ എന്നിവരുൾപ്പെടെ 180 സാംസ്കാരികപ്രവർത്തകർ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചതിനെ തുടർന്നാണു കേസ് റദ്ദാക്കിയത്. ബീഹാറിലെ സുധീര്‍ ഓഝ എന്ന അഭിഭാഷകനാണ് ഇവര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. നിരര്‍ഥക പരാതികള്‍ സമര്‍പ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പ്രശസ്തിക്ക് വേണ്ടിയാണു ഇത്തരമൊരു പരാതി അഭിഭാഷൻ നൽകിയതെന്നാണു പോലീസ് പറയുന്നത്. ഈ പരാതി ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് തെളിഞ്ഞെന്നും രാജ്യത്തിൻ്റെ ശ്രദ്ധ നേടാനാണ് സുധീര്‍ ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലാണ് സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രിക്ക് തുറന്നകത്ത് അയച്ചത്. മൂന്ന് ദിവസം മുമ്പ് പാട്നയിലെ ജുഡീഷ്യൽ മജിസ്ട്രെറ്റ് കോടതി സാംസ്കാരികപ്രവർത്തകർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സുനിൽ പി ഇളയിടത്തിനെതിരെയുള്ള ആക്രമണം' സാംസ്കാരിക പ്രവർത്തകർ പ്രതിഷേധക്കുറിപ്പിറക്കി.

1 COMMENT

  1. പാക്കിസ്ഥാനിലാണെങ്കിൽ തന്തയില്ലാത്ത മതേതര പന്നികൾ പട്ടടയിലെത്തിയേനേ ഹിന്ദുവിന്റേ കൊണാധികാരം ശവജന്മങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here