അപൂർവ്വമായ ഒരു കേസാണു കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. 73 കോടി രൂപയെങ്കിലും വിലമതിക്കുന്ന കിണര്‍ വെള്ളം മോഷ്ടിച്ചുവെന്ന് പരാതിയിൽ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിസ്ഥിതി പ്രവർത്തകനാണു പരാതിക്കാരൻ. ദക്ഷിണ മുംബൈയിലെ കല്‍ബാദേവി പ്രദേശത്താണ് അപൂര്‍വ കേസ് രജിസ്റ്റ‌‌ർ‌ ചെയ്തത്. 11 വര്‍ഷമായി ആറു പേര്‍ ചേര്‍ന്ന് അനധീകൃതമായി കുത്തിയ രണ്ട് കിണറുകളില്‍ നിന്ന് കെട്ടിടനിര്‍മ്മാണങ്ങളുടെ ആവശ്യങ്ങള്‍ക്കായി ജലമോഷണം നടത്തി എന്നാണ് പരാതി.

11 വർഷമായി രണ്ടുപേർ ചേർന്ന് ഭൂഗർഭജലം കൊള്ളയടിച്ചു എന്നാണു എഫ് ഐ ആർ. ഒരു ടാങ്കറിന് 1200 രൂപ എന്ന നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതികൾ ഓരോ വർഷവും വിറ്റത്. ലഭ്യമായ കണക്ക് അനുസരിച്ച് 11 വർഷം കൊണ്ട് പ്രതികൾ മോഷ്ടിച്ച് വിറ്റത് 73.19 കോടി രൂപയുടെ ഭൂഗർഭ ജലമാണെന്നും പരാതിയിൽ പറയുന്നു. പരിസ്ഥിതി പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ സുരേഷ് കുമാർ ധോകയാണ് പരാതിക്കാരൻ. ഇയാൾ സമർപ്പിച്ച പരാതിയിലെ മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്. പ്രതികൾ അനധികൃതമായാണ് രണ്ട് കിണറുകൾകുഴിച്ചത്. കിണർ കുഴിക്കുന്നതിനുള്ള ആവശ്യത്തിനായി വൈദ്യുതി മോഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here