Sunday, January 16

സമ്മതമില്ലാതെ യുവതിയുടെ കൂടെ സെൽഫി എടുത്തു; ടൈംസ് നൗ എക്സിക്യൂട്ടിവ് എഡിറ്റർ അറസ്റ്റിൽ

സമ്മതമില്ലാതെ യുവതിയുടെ കൂടെ സെൽഫി എടുത്തതിനു ടൈംസ് നൗ എക്സിക്യൂട്ടിവ് എഡിറ്റർ വിവേക് നാരായൺ ആണ് അറസ്റ്റിലായത്. ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലാണ് സംഭവം. വിമാനത്തിൽ തന്റെ സീറ്റിന്റെ അടുത്തിരുന്ന സ്ത്രീകളുടെ ചിത്രം അവരുടെ സമ്മതമിക്കില്ലാതെ വിവേക് പകർത്തുകയായിരുന്നു. ഇത് കണ്ട യുവതികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചിത്രം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും വിവേക് പിന്നെയും യുവതികളൊത്തൊള്ള സെൽഫി എടുക്കുകയായിരുന്നു.

തുടർന്ന് വിമാനം ഡൽഹിയിൽ എത്തിയപ്പോൾ സ്ത്രീകൾ സെക്യൂരിറ്റി ജീവനക്കാരോട് സംഭവം പറയുകയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 509 പ്രകാരം സ്ത്രീകളോട് മോശമായ രീതിയിൽ പെരുമാറിയതിനാണ് ഇയാൾക്കെതിരെ നിലവിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവേകിനെ ജാമ്യത്തിൽ വിട്ടു.

Spread the love
Read Also  ജവാൻ്റെ മൃതദേഹത്തോടൊപ്പം അൽഫോൻസ് കണ്ണന്താനത്തിൻ്റെ സെൽഫി വിവാദമാകുന്നു