Sunday, January 16

കലയിലും തുടരുന്ന അയിത്തം ; അജയകുമാർ എഴുതുന്നു

ഞങ്ങൾ ശൂദ്രനാണ് ജാതി ഹിന്ദുക്കളാണ്. ഈഴവർ ചോവൻ ന്മാരാണ്. തീണ്ടൽ ജാതിക്കാരാണ്. ഞങ്ങളുടെ 16 അടി അകലെ അവർ നിൽക്കണം. ബ്രാഹ്മണരുടെ 32 അടി അകലെയും. ആ തീണ്ടൽ പാട് ലംഘിച്ച് കൂടുതൽ അടുത്താൽ കുറ്റകരമാണ്. ബ്രാഹ്മണനെ തീണ്ടുന്നവനെ വാളുകൊണ്ട് വെട്ടിവീഴ്ത്താൻ ശൂദ്രന് അധികാരമുണ്ടായിരുന്നു. ഇപ്പോഴും ശിക്ഷിക്കാം. കഥകളിയിലെ കഥകൾ രാമായണം മഹാഭാരതം ഭാഗവതം എന്നീ പുരാണങ്ങളിൽനിന്നും എടുത്തിട്ടുള്ളവയാണ്. അവയിലെ കഥാപാത്രങ്ങൾ പുരാണ പ്രസിദ്ധിയുള്ള ദേവന്മാരും ബ്രാഹ്മണരും രാജാക്കന്മാരും അസുരന്മാരും മറ്റുമാണ്. മുഖത്ത് പച്ച തേച്ച് ചുട്ടികുത്തി തലയിൽ രാജപ്രൗഢി ചേരുന്ന കിരീടം വച്ചാണ് ദേവന്മാരുടെയും രാജാക്കന്മാരിൽ ഉന്നതകുല ജാതൻ മാരായി ഉള്ളവരുടെയും വേഷം കെട്ടി ആടുന്നത്. ആ വേഷം വിനോദത്തിന് ആണെങ്കിൽപോലും അയിത്തജാതിക്കാരായ ഈഴവർ കെട്ടുന്നതും കളിക്കുന്നതും ധർമ്മ നീതിക്ക് എതിരാണ്. പാപമാണ്. കളിക്കുന്നവർക്കും കളി കാണുന്നവർക്കും ദൈവവിരോധം ഉണ്ടാവും ആ പാപകർമ്മം ചെയ്യുന്നതിൽനിന്നും അവരെ ബഹുമാനപ്പെട്ട ദിവാൻ സ്വാമി തടയണം അവർ ദേവന്മാരുടെയും ബ്രാഹ്മണരുടെയും രാജാക്കന്മാരുടെയും വേഷം കെട്ടുന്നത് സവർണർക്ക് ആക്ഷേപവും ആണ്. മാനഹാനിയും. ജാതിഹിന്ദുക്കൾ അത് സഹിക്കുകയില്ല. സമാധാനം ഉണ്ടാവാൻ ഇടയുണ്ട്

ഇത് നായർ സമുദായക്കാർ തിരുവിതാംകൂർ ദിവാന് കൊടുത്ത് ഒരു പരാതിയാണ് . ആറാട്ടുപുഴ വേലായുധപണിക്കർ ഈഴവരെയും അദ്ദേഹത്തിൻറെ നാല് മക്കളെയും മറ്റ് താണ ജാതിക്കാരെയും കഥകളി പഠിപ്പിക്കുന്നതിൽ മനംനൊന്ത് ആചാരഭംഗം വന്നത് സഹിക്കവയ്യാതെ എഴുതിയ പരാതിയാണ് അത്. പക്ഷേ ദിവാന് അതിനെതിരെ നടപടിയെടുക്കാൻ കഴിഞ്ഞില്ല പലതവണ കേസ് മാറ്റിവയ്ക്കുകയും അവസാനം വേലായുധപ്പണിക്കർക്ക് അനുകൂലമായി വിധി വരികയും ചെയ്തു.

തുടർന്ന് അവർണ്ണ പങ്കാളിത്തമുള്ള കഥകളി യോഗങ്ങൾ ആലപ്പുഴ ജില്ലയിൽ പല സ്ഥലങ്ങളിലും രൂപംകൊണ്ടു. എന്നാൽ ക്ഷേത്രകല ആയതുകൊണ്ട് ക്ഷേത്രങ്ങളുടെ കുത്തകക്കാർ അരങ്ങേറ്റം നടത്തുന്നതിന് പോലും വിലക്കുകൾ കൽപ്പിച്ചു. പണിക്കർക്ക് ശേഷം ആ വിലക്കിനെ അവർ നേരിട്ടത് മറ്റൊരു വഴിക്കായിരുന്നു. ആ കാലത്ത് അഞ്ചുതെങ്ങ് ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു. ആയതിനാൽ ബ്രിട്ടീഷ് ആധിപത്യത്തിലുള്ള സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ അരങ്ങേറ്റത്തിനായി അവർ തിരഞ്ഞെടുത്തു അങ്ങനെ മാടമ്പികളുടെ ആക്രമണത്തിൽനിന്നും അവർ ഒഴിഞ്ഞുനിന്നു.

ബാലമുരളികൃഷ്ണൻ കലാകൗമുദിയ്കു വേണ്ടി 
വരച്ച ചിത്രം 

എന്നാൽ ഇന്ന് കാലമേറെ കഴിഞ്ഞു ജനാധിപത്യം സമ്പ്രദായം നിലവിൽ വന്നു. ജനാധിപത്യ സമ്പ്രദായം അയിത്തം മാറ്റുന്നതിന് വളരെയേറെ ക്ഷൗരം ചെയ്തു എന്നു പറയുന്ന ഈ കാലഘട്ടത്തിലും ഒരു ഇരുൾ വീണ കഥ പറയാനുണ്ട്.

തൃശ്ശൂർ തൃപ്രയാർ ക്ഷേത്രത്തിൽ അവിടത്തെ അവർണ്ണരുടെ ഒരു കഥകളിയോഗം രൂപപ്പെടുത്തിയ ശ്രീനാരായണ വിജയം ആട്ടക്കഥ ഈ ക്ഷേത്രത്തിൽ അരങ്ങേറുന്ന അതിനുവേണ്ടി വളരെ വർഷങ്ങളായി പല കോടതികളിലും കയറിയിറങ്ങി കേസ് നടത്തുകയാണ്. അവിടത്തെ ആചാര വാദികളായ മലിന മനസ്കർ ഇന്നും ജാതിവെറിയുടെ തടവറയിൽ ജീവിക്കുന്നു. അവരുടെ പിന്മുറക്കാർ നാമജപത്തിന് അവർണ്ണരെ വിളിക്കുന്നു ഓർക്കുക പ്രസംഗങ്ങളിൽ മാത്രമേ ജാതി പോയിട്ടുള്ളൂ മനസ്സിൻറെ ഇരുട്ടറകളിൽ രാക്ഷസരൂപത്തിൽ ജാതി ഉറങ്ങിക്കിടക്കുകയാണ്. അത് മറച്ചു വച്ചുകൊണ്ട് നാമ ജപങ്ങൾ ഹിന്ദു ഐക്യങ്ങളും പറഞ്ഞു നടക്കുന്നവരുടെ കൈകളിൽ പാത്തു വച്ചിരിക്കുന്ന ചങ്ങലകൾ ഉണ്ട് മറക്കരുത് കൈനീട്ടി കൊടുക്കുകയും അരുത്.

Spread the love
Read Also  ബ്രാഹ്മണൻ യു.എസിൽ സവർണമേധാവിത്വം സിരകളിൽ തിളപ്പിച്ചുകൊണ്ടിരിക്കുന്നു

Leave a Reply