Sunday, January 16

ഞാൻ ഏതു ജാതിയിൽപ്പെട്ടയാളാണെന്ന് എന്നെ അവർ ഓർമ്മിപ്പിക്കുന്നു ; മുഖ്യമന്ത്രി

തന്‍റെ അച്ഛൻ ചെത്തുതൊഴിലാളി ആയിരുന്നു. സഹോദരന്മാരും ചെത്തുതൊഴിലാളികൾ ആയിരുന്നു. ചിലർ കുറച്ച് കാലമായി ഇത് പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാൻ ഏതു ജാതിയിൽപ്പെട്ടയാളാണെന്ന് എന്നെ അവർ ഓർമ്മിപ്പിക്കുന്നു. ഞാൻ ചെത്തുകാരന്‍റെ മകനാണ്. വിജയൻ ആ ജോലിയേ ചെയ്യാൻ പാടുള്ളൂവെന്ന് അവർ കരുതുന്നു. കാലം മാറി എന്ന കാര്യം ഇവരാരും ഓർക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ശിവരാജൻ പിണറായി വിജയൻ തെങ്ങു കയറാൻ പോകുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. അതിനു മുൻപ് ജന്മഭൂമിയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിഷേപിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഇതിനെ സംബന്ധിച്ച് പിണറായി ഇന്നാണ് മാധ്യമങ്ങളിൽ പ്രതികരിച്ചത്.

Spread the love
Read Also  19 പേർക്ക് കൂടി കോവിഡ് ; 47 തദ്ദേശസ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങി

Leave a Reply