Tuesday, July 7

പ്രീയപ്പെട്ട രാഹുലേ കെ പി സി സി പ്രസിഡൻ്റാകാൻ വരൂ ; പി കെ സി പവിത്രൻ എഴുതുന്നു

കേരളത്തിലും പഞ്ചാബിലും മാത്രമൊതുങ്ങാൻ ജനം വിധിയെഴുതിയ ദേശീയപാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു ഇനി മുണ്ടാൻ എന്തെങ്കിലും അവകാശമുണ്ടൊ. മോത്തിലാലിൻ്റെ ചെറുചെറുമോനെ..നിങ്ങളുടെ അച്ചനും അമ്മൂമ്മയും അപ്പൂപ്പപ്പനും അപ്പൂപ്പൻ്റെ അപ്പനും നിർമ്മിച്ചുവെച്ച ചില പരമ്പരാഗത സ്വത്ത് മാത്രമാണു നിങ്ങളുടെ ആസ്തി എന്നത് രാജ്യത്തെ ജനങ്ങൾക്കറിയാവുന്നതാണല്ലോ. അതിപ്പോൾ അറിഞ്ഞുകഴിയുകയും ചെയ്തു. ഇനി തരികിടവർത്തമാനങ്ങളൊന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല..ഇരട്ട സംഖ്യ ആകെ തികച്ചിരിക്കുന്നത് കേരളത്തിലാണല്ലോ.. കേരളം വിളിച്ചപ്പോൾ താങ്കൾ വയനാട്ടിലെങ്കിലും വന്നു. ഞങ്ങൾക്ക് ഇനി കേരളത്തിലെ കോൺഗ്രസ്സ് നിലനിർത്താൻ ഒരു നേതൃത്വമാണു വേണ്ടത്.. കേരളത്തിൽ മാത്രം ഇരട്ട സംഖ്യ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നീങ്കളെ ആവശ്യമില്ലെന്ന് മോദിയും കൂട്ടരും തെളിച്ചുകൊണ്ടിരിക്കുകയാണല്ലോ.. രാമനല്ലാതെ മറ്റൊരു ദൈവത്തെ നമുക്കാവശ്യമില്ലെന്ന് ഭക്തർ ഒരിക്കൽ കൂടി തെളിയിച്ചുകഴിഞ്ഞിരിക്കുകയാണു. ഇപ്പോൾ രാമൻ്റെ പ്രതിരൂപമായി മോദിയെയും…

ലോക്സഭയിൽ ഒരു പ്രതിപക്ഷ നേതാവുണ്ടെങ്കിൽ അതിൻ്റെ അവകാശവാദി മു ക സ്റ്റാലിനാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുകഴിഞ്ഞു.
അതാണിവിടത്തെ പ്രശ്നം. കൊറെക്കാലമായി പ്രതിപക്ഷനേതാവിൻ്റെ സ്ഥാനം മുഖ്യപ്രതിപക്ഷപാർട്ടികളുടെ തീരുമാനമനുസരിച്ച് നിശ്ചയിക്കുന്നതാണു. എന്നാൽ ഇനിയിപ്പൊ ഒരു നേതാവിനെ അനുവദിക്കുകയാണെങ്കിൽ അത് സ്റ്റാലിനു അവകാശപ്പെട്ടതാണല്ലോ. കേരളം വിട്ടുകഴിഞ്ഞാൽ അമ്മേ തായേ രക്ഷിക്കണേ എന്ന് നിലവിളിക്കുകയല്ലാതെ കോൺഗ്രസ്സിനു രക്ഷയില്ലല്ലോ..ഉള്ള കോൺഗ്രസ്സുകാരെ നിലനിർത്താൻ തന്നെ പാടുപെടുന്ന കോൺഗ്രസ്സ് പ്രസിഡൻ്റിനു ആകെയുള്ള സപ്പോർട്ട് കേരളത്തിൽ നിന്നും പഞ്ചാബിൽ നിന്നും മാത്രമാണു. അതായത് ഇനി കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കാൻ കെല്പുള്ള ഒരു നേതാവ് രാഹുൽ ഗാന്ധിയല്ലാതെ മറ്റാരുമല്ല. അതുകൊണ്ട് ദയവായി രാഹുൽ കെ പി സി സി പ്രസിഡൻ്റാകണം. കേരളാ കോൺഗ്രസ്സ് എന്നു പേരുമാറ്റി മാണി ഗ്രൂപ്പിനെക്കൂടി ചേർത്തുകൊണ്ട് സംസ്ഥാനത്തിൻ്റെ രാഷ്ട്രീയം കടുപ്പിച്ചാൽ ഉള്ള പിന്തുണ നഷ്ടപ്പെടുത്താതെ നോക്കാം.

ഇനി കേരളത്തിൽ ഒരേയൊരു കോൺഗ്രസ്സ് മാത്രം മതി എന്നു മാണിഗ്രൂപ്പും കെ പി സി സി യും തീരുമാനിച്ചാൽ പിന്നെ ഭയക്കേണ്ടതില്ല. എന്തായാലും ഭാവിയിലെ ഇന്ത്യയിൽ പ്രാദേശികപാർട്ടികൾക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന കാലമാണിത്. അതുകൊണ്ട് ഇനി ഒന്നുകൊണ്ടും ഭയപ്പെടേണ്ട. കേരളം വിട്ടാൽ നമുക്ക് ഒരു നേതാവിനെ സംഘടിപ്പിക്കണം. അതിനിനി പുറത്തെങ്ങും അലയേണ്ട..നമ്മുടെ കുടുംബത്തിൽ തന്നെയുണ്ടല്ലോ. അതീവസൂത്രശാലിയും കവിവര്യനുമായ കലൈഞ്ജരുടെ പ്രിയപുത്രനായ മു. ക. സ്റ്റാലിൻ്റെ ഒരു സുന്ദരമായ പടം ഡി സി സി ആപ്പീസുകളിൽ വെച്ച് പതിയെ തൊട്ടുതൊഴുത് ദിവസം തുടങ്ങിയാൽ ക്രമേണ കേരള കോൺഗ്രസ്സ് തമിഴ് നാടിൻ്റെ ഒരു മൂലയിലൂടെ കർണാടയിലേക്കും കൂടി ക്ളെച്ച് പിടിപ്പിക്കുകയുമാകാം. പതിയെപ്പതിയെ ഡി എം കെ യെ കോൺഗ്രസ്സിൻ്റെ രക്ഷാധികാരിയാക്കി പ്രഖ്യാപിക്കുകയുമാകാം. അതല്ലേ അതിൻ്റെ ശരി.

പാവപ്പെട്ട ജനത്തെ ഇനി എന്തിനാ പറഞ്ഞുപറ്റിക്കുന്നത്..യു പി എ എന്നൊക്കെ പറഞ്ഞു വലിയ ഭൂപടത്തിലേക്കൊക്കെ കയറുന്നതിനുപകരം യു ഡി എഫ് എന്നൊക്കെ പറഞ്ഞു ഇവിടെത്തന്നെ ഒതുങ്ങിപ്പോകുന്നതല്ലേ നല്ലത്. അതാലോചിച്ചാൽ കേരളത്തിലുള്ള വേരു പറിഞ്ഞുപോകാതെ നോക്കാം എന്നല്ലാതെ എന്തുപറയാൻ…

Spread the love
Read Also  രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

21 Comments

Leave a Reply