നഗരത്തിലെ സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് പൂർണഗർഭിണിയായ പൂച്ചയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ ദാരുണമായ കാഴ്ച. തിരുവനന്തപുരത്ത് പാൽക്കുളങ്ങരയിലാണു സംഭവം. പൂർണഗർഭിണിയായ പൂച്ചയെയാണു വീടിനോട് ചേർന്ന ചുവരിൽ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടത്. 

ഈ ദാരുണമായ കാഴ്ച കണ്ടയുടനെ സമീപവാസികൾ പീപ്പിൾസ് ഫോർ അനിമലിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സമീപവാസിയായ ആരോ പൂച്ചയെ ബോധപൂർവ്വം കൊലപ്പെടുത്തി  കൊളുത്തിൽ ചുവരിനോട് ചേർന്ന് തൂക്കിയിട്ടിരിക്കുന്നതായി അറിയിക്കുകയായിരുന്നു. അവരുടെ അയൽ വീട്ടിലെ താമസക്കാരായ ചിലരാണു ഇത് ചെയ്തിരിക്കുന്നതെന്നും അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞതായി സംഭവത്തിൽ ഇടപെട്ട മൃഗപരിപാലനസംഘടയിലെ പ്രവർത്തകയായ പാർവ്വതി പറഞ്ഞു.

‘നാട്ടുകാർ അറിയിച്ചതനുസരിച്ച് ഞങ്ങൾ സ്ഥലത്തെത്തുകയും പോലീസിൽ ബന്ധപ്പെടുകയും ചെയ്തു. ആദ്യം പോലീസ് ഈ കേസ് ഗൗരവമായി എടുത്തില്ല. ഇതിനിടെ പൂച്ചയുടെ മൃതദേഹം സംസ്കരിക്കാനായി ചില അയൽ വാസികളുടെ ശ്രമം നടന്നു. കുഴിക്കാനുള്ള ആൾക്കാരെയും  കൂട്ടിക്കൊണ്ടുവന്നു. പക്ഷെ ഞങ്ങൾ വിഷയത്തിൻ്റെ ഗൗരവസ്വഭാവം പോലീസിനെ ധരിപ്പിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു ‘

 ഫെഡറേഷൻ ഓഫ് പീപ്പിൾ ഫോർ അനിമൽസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ തിരുവനന്തപുരം കോ ഓർഡിനേറ്ററാണു പാർവ്വതി. പൂച്ചയെ പീപ്പിൾ ഫോർ അനിമൽസിൻ്റെ ആംബുലൻസിൽ  പോസ്റ്റുമോർട്ടത്തിനായി പാലോട് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. പോലീസും ഒപ്പം പോയിട്ടുണ്ട്. വഞ്ചിയൂർ പോലീസാണു കേസ് എടുത്തിരിക്കുന്നത്

മനുഷ്യനെപ്പോലെതന്നെ ഇതരജന്തുജീവജാലങ്ങൾക്കുകൂടി ഈ ഭൂമിയിൽ അവകാശമുണ്ടെന്നത് നമ്മുടെ പൊതുസമൂഹം കൂടി അറിയേണ്ടതാണു. ഇത് ബോധ്യപ്പെട്ട ഒരു ന്യൂനപക്ഷം ഇവിടെയും രാപകൽ ജാഗ്രതയോടെ നിരീക്ഷിക്കുന്നതുകൊണ്ടാണു ഇത്തരം സംഭവങ്ങൾ പുറം ലോകമറിയുന്നതും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അനധികൃതനിർമ്മാണങ്ങൾക്കെതിരെ കണ്ണു തുറക്കണം ; 1800 കെട്ടിടങ്ങൾ  പൊളിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here