സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ
കവണി
സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ
സുഗതകുമാരി പ്രകൃതിയിൽ ലയിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗീത രചയിതാക്കളിൽ ഒരാളായിരുന്നു സുഗതകുമാരി. ആർ.രാമചന്ദ്രനും ജി.കുമാരപിള്ളയുമാണ് ഈ നിരയിൽ വരുന്ന രണ്ടു ഭാവഗീത കവികൾ.
അമ്പലമണിയും രാത്രി മഴയും പോലുള്ള കവിതകൾ എക്കാലവും മലയാളികൾ പതുക്കെ ആലപിക്കും. വിഷാദവും ഏകാന്തതയും സുഗതകുമാരിയുടെ മികച്ച കവിതകളുടെ ഉൾശ്രുതികളാണ്. തനിച്ചിരിക്കുന്നവന് കൂട്ടാണ് ആ കവിതകൾ. 'അമ്പലമണി' എന്ന കാവ്യസമാഹാരത്തിലെ ഒന്നാമത്തെ കവിതയുടെ തലക്കെട്ടിൽ കവി തൻ്റെ കവിത ആർക്കു വേണ്ടിയാണെന്ന് പറഞ്ഞു വെച്ചിരിക്കുന്നു. സമാന ഹൃദയാ നിനക്കായി പാടുന്നു ഞാൻ.
പ്രകൃതിയും കൃഷ്ണനുമാണ് സുഗതകുമാരിയുടെ കാവ്യലോകത്തെ മറ്റു രണ്ടു നിറസാന്നിധ്യങ്ങൾ. മഴയും പുഴയും കാടും മരങ്ങളും പൂക്കളും രാത്രിയും നിലാവും ആ കവിതകളിൽ നിറയുന്നു. കാല്പനികതയുടെ വസന്തകാലത്തെ കവികളും ഇവയെക്കുറിച്ചാണ് പാടിയത്. എന്നാൽ ...