Wednesday, June 23

കവണി

പഞ്ഞം വന്നെന്നു കരുതി എഴുത്തു നിർത്താനൊക്കുമോ?
കവണി, കേരളം, സാഹിത്യം

പഞ്ഞം വന്നെന്നു കരുതി എഴുത്തു നിർത്താനൊക്കുമോ?

കർക്കടകമാസം പഞ്ഞമാസമായാണ് ഒരു കാലം വരെ അറിയപ്പെട്ടു പോന്നിരുന്നത്. കൃഷി പ്രധാനമായിരുന്ന ഒരു ജീവിത രീതിയിൽ കോരിച്ചൊരിയുന്ന പെരുമഴയുടെ കാലം പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലമായി മാറുന്നതിലത്ഭുതമില്ല. എത്ര ഭക്ഷണവസ്തുക്കൾ സൂക്ഷിച്ചുവെച്ചാലും ( അല്ലെങ്കിൽ തന്നെ അന്നന്നത്തേടം കഷ്ടിച്ചു കഴിഞ്ഞു പോകുന്നവർക്ക് സൂക്ഷിച്ചു വെക്കാൻ എന്തു കാണും) കർക്കടകം അങ്ങനേം ഇങ്ങനേം തള്ളി നീക്കുകയായിരുന്നു. പണമുള്ള ആളുകൾ സുഖചികിത്സയൊക്കെ നടത്തും. മരുന്നു കഞ്ഞിയൊക്കെ കുടിച്ച് പകർച്ചവ്യാധികളൊക്കെ പടരാനിടയുള്ള വെള്ളപ്പൊക്കക്കാലത്തെ അവർ പ്രതിരോധിക്കും. ശരീരമാദ്യം ഖലു ധർമ്മ സാധനം എന്നാണല്ലോ പ്രമാണം. പാവങ്ങളോ? വാട്ടു കപ്പപുഴുങ്ങിയതും കഷ്ടിച്ച് ഒരു പിടി വറ്റും താളും തകരേം സംസ്കരിച്ചു വെച്ച ചക്കക്കുരുവും പഴുത്ത മാങ്ങയും ഒക്കെ കൊണ്ടുള്ള കൂട്ടാനുമായി കഴിച്ചും കഴിക്കാതെയും അവരും പ്രകൃതിക്ഷോഭത്തെ അതിജീവിക്കും. കർക്ക...
 കാടിന് ഞാൻ കവിയുടെ പേരിടും
കവണി, സാഹിത്യം

 കാടിന് ഞാൻ കവിയുടെ പേരിടും

  കാട്ടിൽ നിന്നാണ് കവിത പിറവി കൊണ്ടത്. കാട്ടരുവിപോലെ കവിത സ്വച്ഛന്ദമായി ഒഴുകി വരുന്നത് മലയാളത്തിൽ അത്യപൂർവ്വമായ കാഴ്ചയാണ്. പി കുഞ്ഞിരാമൻ നായരിൽനിന്നും അത്തരം ഒരു നിമ്നഗ ഒഴുകിപ്പരന്നിരുന്നു. വിനയചന്ദ്രനിൽ കല്ലടയാറിന്റെ കുത്തൊഴുക്ക് കാണാമായിരുന്നു. അശോകൻ മറയൂർ എന്ന കവി കാട്ടാറുപോലെ ചീറിയൊഴുകുന്ന കവിതയുമായി മലയാളത്തെ കുളിരണിയിക്കുന്ന കാലമാണിത്. പൊള്ളുന്ന പ്രശ്നമാണ് ആവിഷ്കരിക്കുന്നതെങ്കിലും അനുവാചകനിൽ കവിത കുളിരായി മാറും. അത് നിഗൂഢമായ ഒരു രാസപ്രവർത്തനത്തിന്റെ ഫലമായാണുണ്ടാകുന്നത്. ആ പ്രവർത്തനത്തിന്റെ വിശദീകരണങ്ങളാണ്, വിടർച്ചയും തുടർച്ചയും എല്ലാ സൗന്ദര്യ ശാസ്ത്ര ചിന്തകളും. എത്രയെത്ര പ്രസ്ഥാനങ്ങളായി ഭിന്നിച്ചു മാറിയാലും എത്രയെത്ര ബഹുസ്വരമായാലും കവിതയെല്ലാം ആത്യന്തികമായി ഒരു ആനന്ദ ബിന്ദുവിൽ കേന്ദ്രീകരിക്കും. ആ ജി സ്പോട്ടിനെ ഉത്തേജിപ്പിക്കാൻ അശോകൻ മറയൂരിന് കഴിയുന്നു. സംസ്കൃതഭാഷയില...
തലയ്ക്കും മുലയ്ക്കും നിർബാധം കളിക്കാവുന്ന ഒരു കളി
കവണി, സാഹിത്യം

തലയ്ക്കും മുലയ്ക്കും നിർബാധം കളിക്കാവുന്ന ഒരു കളി

നന്നാലാണ്ട്‌ കൂടുമ്പോൾ ലോകം കമ്പിളി നാരങ്ങാ പോലുള്ള ഒരു പന്തിന് ചുറ്റും കറങ്ങാറുണ്ട്. മലയാളി ഡിപിഇപി പഠനം വരും മുൻപേ വിശ്വ പൗരനാണ്. ദേശങ്ങളുടെ ഇട്ടാവട്ടവും അതിരുകളും ഭേദിച്ച് മലയാളിയുടെ നെഞ്ചിലേക്ക് പന്തുകൾ പറന്ന് വന്ന് കയറിക്കൊണ്ടിരിക്കുന്നു. കടുകട്ടി ഇരട്ടചങ്കൻമാർ പോലും ചങ്കെടുത്ത് ഗോൾ പോസ്റ്റിന് പകരം വെച്ച് ഗോളുകൾക്കായി കാത്തു നിന്ന്. ഫുട്‍ബോളിൽ മലയാളി സകലതും കണ്ടു. ഉപ്പ് തൊട്ട് കർപ്പൂരം വരെ.  ചുവന്ന ജേഴ്‌സി അണിഞ്ഞ ടീമുകളെ കാണുമ്പോൾ ചെമ്പടയെന്ന് വിശേഷിപ്പിച്ച് വെള്ളിമൂങ്ങ സിനിമയിലെ പാഷാണം ഷാജിയുടെ കഥാപാത്രത്തിലേക്ക് വരെ അവന്റെ ചുവപ്പൻ ഷോട്ടുകൾ പാഞ്ഞു ചെല്ലും. പച്ച ജേഴ്‌സി അണിഞ്ഞവരെ കാണുമ്പോൾ മലപ്പുറത്തെ ലീഗണികളെ ഓർമ്മയിൽ കൊണ്ടുവരും. അങ്ങനെയുള്ള ഫുട്ബോളിനെ കവിതയോട് ഉപമിക്കുകയും ഉൽപ്രേക്ഷിക്കുകയും സസേന്ദഹിക്കുകയും ബിംബപ്രിതിബിംബിക്കുകയും ചെയ്തില്ലെങ്കില് അത്ഭുതമുള്ളൂ. നമ്മുടെ കളിയെഴുത്...
മരങ്ങളിലേക്ക് മഴ പെയ്യുമ്പോൾ
കവണി, സാഹിത്യം

മരങ്ങളിലേക്ക് മഴ പെയ്യുമ്പോൾ

കഥാകൃത്ത് സിൽവിക്കുട്ടിയുമായി ഈയിടെ സംസാരിക്കുകയായിരുന്നു ..ടീച്ചർ നല്ല കഥകൾ എഴുതിയിട്ടുണ്ട് .ഈയിടെയായിട്ടെങ്ങും ഒരു കഥയും പ്രസിദ്ധീകരിച്ചു കാണുന്നില്ല ..എന്തേ  എന്ന് ചോദി ച്ചപ്പോൾ ആകെ മടുത്തുവെന്നു പറഞ്ഞു. കഥകളൊന്നും ആരും വായിക്കുന്നില്ല എന്നാണ് ടീച്ചർ പറയുന്നത്. മാത്രമല്ല പല എഴുത്തുകാരെയും അതാതു കാലങ്ങളിൽ ഏതോ ശക്തികള്‍  തമസ്ക്കരിക്കുന്നതായും കഥാകാരി സൂചിപ്പിച്ചു.   പെരുന്ന തോമസിനെ അറിയാമോ, കഥകൾ വായിച്ചിട്ടുണ്ടോ? എന്നെന്നോടു ചോദിച്ചു.കേട്ടിട്ടുണ്ട് കഥകൾ ഒന്നും ഓർക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ കഥകൾപൊൻകുന്നം വർക്കിയുടെ കഥകളോട് കിടപിടിക്കുന്നതാണെന്ന് സൂചിപ്പിച്ചു.പെരുന്ന തോമസിന്‍റെ കഥകളെല്ലാം കൂടി സമാഹരിച്ച് "ഉണ്മ "പ്രസിദ്ധികരിച്ച പുസ്തകത്തെക്കുറിച്ചും പറഞ്ഞു.  കവികളും കഥാകൃത്തുക്കളുമൊക്കെ സമൃദ്ധമായ നാടാണ് നമ്മുടേത്. ഏതു ഗ്രാമത്തിലും അരഡസൻ എഴുത്തുകാരെങ്കിലും കാണും എന്നാൽ ...