Tuesday, August 4

കുഞ്ഞാമ്പു കോളം

കമിഴ്ന്നു കിടന്ന് കാവിസൂര്യനെ കാണുന്ന കുട്ടി
Featured News, കുഞ്ഞാമ്പു കോളം, കേരളം, വാര്‍ത്ത, വീക്ഷണം

കമിഴ്ന്നു കിടന്ന് കാവിസൂര്യനെ കാണുന്ന കുട്ടി

രണ്ട് ദിവസമായി നമ്മുടെ നവ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്ന ഒരു ചിത്രമുണ്ട്. ഒരു ഓൺലൈൻ ക്ലാസിൻ്റെ ചിത്രം Lapനു മുൻപിൽ സശ്രദ്ധം ഇരിക്കുന്ന മുത്തശ്ശിയും യഥാർത്ഥ പിതാവ് ബഞ്ചിൽ കീഴ്ക്കാം തൂക്കായി കിടക്കുന്നതും. സംഭവം ഏറെ നിർദ്ദോഷമായ ഒരു ചിത്രമായി എല്ലാവരും ആസ്വദിച്ചു. പഠനത്തിലെ മടുപ്പ് എന്ന ചിരപുരാതന ചിന്ത തന്നെയാണ് ആ ചിത്രം പറഞ്ഞു തന്നത്. ഇനി ഏത് മാർഗ്ഗമുപയോഗിച്ചാലും ടോട്ടോച്ചാൻ ഇങ്ങനൊക്കെ തന്നെ നിരന്തരമായ ഒരേ പ്രവർത്തനത്തിലേറെ കഠിനമായ ശിക്ഷയില്ലെന്ന് കാരമസോവ് സഹോദരൻമാരെഴുതിയ മുട്ടൻ എഴുത്തുകാരൻ ആണെന്ന് തോന്നുന്നു എപ്പോഴോ സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ കരിക്കുലം ഇപ്പോഴേതാണ്ട് ശിശു കേന്ദ്രീകൃതം തന്നെയാണ്. കുട്ടിക്ക് അത്ര മടുപ്പൊന്നുമുണ്ടാകാത്ത തരത്തിൽ അത് കൊണ്ടുപോകാൻ പല അധ്യാപകരും അവരാൽ ആവതു ചെയ്യാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ സ്കൂൾ ഒരു രോഗമേഖലയാകാമെന്ന ആശങ്കയാണ് ഓൺലൈൻ പഠന സംവിധാനത്തില...
ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം

ഒരു യൂത്ത് കോഗ്രസ് കാരൻ്റെ സിനിമാസങ്കല്പം  ഇങ്ങനൊക്കെയായിരിക്കും ചിത്രം ബ്രഹ്മാണ്ഡമായിരിക്കണം,  ആവശ്യത്തിലധികം കോമഡി...ഇഷ്ടം പോലെ കൊലപാതകങ്ങൾ... ദാനധർമങ്ങൾ.. പാട്ട് കത്തിക്കുത്ത് ...ബെല്ലി ഡാൻസ് .... പ്രളയം പ്രളയ ഫണ്ട് തട്ടിപ്പ്... കിന്നാരങ്ങൾ ... അറബിയെ പറ്റിക്കലും ബാർ ഡാൻസും അവിഹിതവും, അനാഥത്വവും, മുത്തശ്ശനും  ഡിഎൻഎ ടെസ്റ്റും വേണം ... കുടുംബസ്നേഹമുണ്ടാകണം, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ വർക്ക്.. കാണാതാകലുണ്ടാകണം തീർന്നില്ല ടീയാൻ റഫർ ചെയ്യുന്ന മറ്റ് ചില ചിത്രങ്ങളുണ്ട്. സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം തുടങ്ങിയ  സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തും വേണം പിന്നെ... മണ്ണ്, പെണ്ണ്, മണൽ, ഡാറ്റ, ഹെലികോപടർ, അബ്കാരി etc...etc...etc....അങ്ങനെ മാഫിയയുടെ പല രൂപങ്ങളും വേണം ... ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പര...
പുറത്ത് കൊറോണയുണ്ട് ഞങ്ങക്ക് രജിത് സേറും
കുഞ്ഞാമ്പു കോളം

പുറത്ത് കൊറോണയുണ്ട് ഞങ്ങക്ക് രജിത് സേറും

എൻ്റെ പൊന്നുതമ്പുരാനേ ഈ സേർ ഒരു സംഭവമാ.കുഞ്ഞാമ്പുനൊക്കെ ഇനി എന്നാണോ ഈ ഭാഗ്യമൊക്കെ ഉണ്ടാകുന്നത്. സേർ സേറല്ലേ പറഞ്ഞത് ഈ പെമ്പിള്ളാര് ജീൻസിടരുതെന്നും ഒക്കെ .അന്നുതൊട്ടേ എനിക്ക് സേറിനോട് ഒരു ഭയങ്കര ഇഷ്ടം തോന്നിതാ. പിന്നെ ഇടയ്ക്കിടക്ക് സേറിൻ്റെ വക ഓരോ ഇടപെടിലുണ്ടാകുമ്പോഴും എനിക്കൊക്കെ എന്തോരം കോൾമയിരാന്നറിയാമോ? അന്നാ വെളഞ്ഞ പെൺപിള്ളാരുടെ കോളജി വച്ച് സാറേ സേറിനെ ചീത്ത വിളിച്ച ആ പെങ്കൊച്ചിനെ അറഞ്ചം പുറഞ്ചം മുള്ളുമുരുക്ക് കൊണ്ട് പൂശാനാ തോന്നിയത്. എൻ്റെ സാറേ സാറൊക്കെ ഉള്ള തോണ്ടാ എന്നെപ്പോലുള്ളവര് ഇവിടെ ജീവിക്കുന്നത്. സാറിൻ്റെ അപാര അറിവ് ഫയങ്കരം തന്നെ. സാറിനെ തോപ്പിക്കാൻ ഒരു വൈദ്യനും വടക്കാംചേരിക്കും കഴിയത്തില്ല. ഒരു മുടിഞ്ഞ ചാനലും ഒരു ഷോയും സേറേ ഇതൊന്നും ഒരു കാര്യമല്ല. ബിഗ് ബോസൊക്കെ നമുക്കെന്ത്? കണ്ണിൽ മുളക് പൊടി തേക്കുന്നത് ഇത്ര വലിയ കുറ്റമാണോ? അതും പെങ്കൊച്ചുങ്ങടെ അങ്ങനെ വേണം സേർ ... ഈ...
കൂവുന്ന ചെന്നിത്തലയും  കൊറോണക്കാലത്തെ ടീച്ചറും
Featured News, കുഞ്ഞാമ്പു കോളം

കൂവുന്ന ചെന്നിത്തലയും കൊറോണക്കാലത്തെ ടീച്ചറും

കൂവിത്തോൽക്കുന്ന കാൺഗ്രസ് .സർവ അടവും പരാജയപ്പെടുമ്പോഴാണ് കോക്രി കാണി ക്കുന്നത്. കൂവലും ഒരർത്ഥത്തിൽ കോക്രിയാണ്. ..ബലരാമനും വിഷ്ണുനാഥനും ടി.എൻ പ്രതാപനും ഉറക്കമായിട്ടുണ്ടാകും. അല്ലേലും കേരളം ഒറ്റക്കെട്ടായി പ്രതിസന്ധികളെ നേരിടുമ്പോൾ ആൻ്റണിക്ക് പഠിക്കുന്നതാണ് ഇവർക്കിഷ്ടം. ചടഞ്ഞുകുത്തി മാറിയിരിക്കുക. ഒന്നിലും ഒരഭിപ്രായവുമില്ല. സാക്ഷാൽ രാഹുൽ ഗാന്ധിജിയെന്ന കേരളത്തീന്നുള്ള എം പി.മോൻ എവിടാന്ന് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. റാന്നിലുള്ള ഇറ്റലി അച്ചായൻ പോലും പ്രതികരിച്ചു തുടങ്ങീട്ടും ഈ ഇറ്റലി പുത്രനായ ഗാന്ധിജി മുണ്ടുന്നില്ല.' ഉള്ളിൽ ആർ എസ് എസ് കളസവുമായി നടക്കുന്ന ചെന്നിത്തല ശ്രീമാൻ നയിക്കുന്ന കാൺഗ്രസിൻ്റെ ഗതിയിപ്പോൾ പ്രവചനാതീതമൊന്നുമല്ല. ആകെ വശം കെട്ട് ഒരു പഴുത്തിറുന്ന ചക്കപ്പരുവത്തിൽ നിൽക്കുമ്പോഴാ ഒരു മീഡിയ മാനിയാക്കിൻ്റെ കളി. ഇന്ത്യ മുഴുവൻ ബി.ജെ.പി എന്നു മുദ്രാവാക്യം മുഴക്കുമ്പോൾ നമ്മുടെ സ്വയം പ്...
സംഘമിത്രങ്ങളെ  ഓരോ മനുഷ്യനും താഴ്ന്ന നിലവാരത്തിൽ നിന്നും ഉയർന്നു വന്നവരാണ്
Featured News, കുഞ്ഞാമ്പു കോളം, കേരളം

സംഘമിത്രങ്ങളെ ഓരോ മനുഷ്യനും താഴ്ന്ന നിലവാരത്തിൽ നിന്നും ഉയർന്നു വന്നവരാണ്

ഒന്ന് തിരഞ്ഞു നോക്കി എം. കെ കുഞ്ഞോൾ മാഷെന്നു പറയുന്ന താമര ബഹുമതി ജേതാവ് ആരെന്ന്. ഒരു പക്ഷേ കുഞ്ഞാമ്പൂ ന്റെ ലോക വിവരം കുറവായതോണ്ടായിരിക്കും എന്ന് കരുതി. മുമ്പ് കുറച്ച് നാളുകൾക്ക് മുമ്പും ഇതേപോലെ ഒരബന്ധം പിണഞ്ഞു. സത്യമായിട്ടും ഇന്ത്യൻ പ്രസിഡന്റ് ആയി രാംനാഥ് കോവിന്ദ് എന്ന അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ. അതിനും മുമ്പ് സ്മൃതി ഇറാനിയെന്ന പേരും വിദ്യാഭ്യാസ മന്ത്രിയാകാനുള്ള ആ വനിതയുടെ യോഗ്യതയുമെല്ലാം ഇങ്ങനെ ഗൂഗിൾ പണ്ഡിത നോട് ചോദിച്ചു നോക്കി. എന്റെ ദൈവമേ ഇതെല്ലാം ഒടുവിൽ വന്നു നിൽക്കുന്നത് ഒരു കവി ബാക്ക്ഗ്രൗണ്ടിലാണ്.  ഇപ്പോൾ എന്റെ സംഘമിത്രങ്ങൾ എടുത്തിട്ടലക്കുന്നത് കണ്ടോ ദാണ്ടെ പദ്മശ്രീ യൊക്കെ കുടിലിൽ വന്നു നിൽക്കുന്നെന്ന് .അയ്യോ വളരെ നല്ലത്. അങ്ങനാണ് ഈ കുഞ്ഞോൾ നാമധാരിയെ തെരഞ്ഞ് കുഞ്ഞാമ്പൂ ന്റെ ജനറേഷൻ പാഞ്ഞത്. ആള് ഭയങ്കര സംഭവമാണെന്ന് വായിച്ചറിഞ്ഞു. കൂട്ടുകാരെ ക്ഷമിക്കണം വർത്തമാനകാലത്ത് നിരവധി ദ...
സാറേ ചെരിപ്പിടാമോ സാറെ ; കുഞ്ഞാമ്പു ചോദിക്കുന്നു
Featured News, കുഞ്ഞാമ്പു കോളം, കേരളം

സാറേ ചെരിപ്പിടാമോ സാറെ ; കുഞ്ഞാമ്പു ചോദിക്കുന്നു

കുഞ്ഞാമ്പുവൊക്കെ ചെരുപ്പിട്ടു തുടങ്ങീത് പ്രീ ഡിഗ്രി കാലത്ത് പൻ്റിട്ടപ്പോഴാണ്. മുണ്ടുടുക്കുമ്പം ചെരുപ്പ് മസ്റ്റല്ല. പക്ഷേ പാൻ്റ്സിനു ഒരു വള്ളിചെരുപ്പെങ്കിലും വേണം. അതോണ്ട് അതങ്ങ് വാങ്ങിച്ചിട്ടു. നല്ല മഴയുള്ളപ്പോൾ ഉച്ചിവരെ ചള്ളതെറിക്കുന്നവിധം നടന്നും മറ്റും പഠിച്ചോണ്ടായിരിക്കും ഇപ്പോഴും റ്റൈൽ ഇട്ട കടയുടെ പുഷ് പുൾ വാതിൽ കാണുമ്പോ.. ബാങ്കിൽ ചെല്ലുമ്പോ.. ഈ ചെരുപ്പ് ഊരിയിട്ടിട്ട് കേറാൻ ഒരു ത്വര.  ഇപ്പോഴെന്തിനാ നിങ്ങളീ ചെരുപ്പിൻ്റെ കാര്യം എടുത്തിടുന്നതെന്നു ചോദിച്ചാ കാര്യമുണ്ട്.  കുറച്ചുനാൾ മുൻപാണ് നാട്ടിലെ ബാറിൻ്റെ ബി പി എൽ  കൗണ്ടറിൽ കേറി രണ്ടു നിപ്പനുമടിച്ച് ആരും കാണാതെ  പിന്നാമ്പുറത്തുള്ള റോഡിലൂടെ ഇങ്ങനെ നടന്നപ്പോൽ ആ കാഴ്ച കണ്ടത്. കുഞ്ഞു പിള്ളാരു പഠിക്കുന്ന എൽ പി അംഗൻ വാടി സ്കൂളിൻ്റെ പ്രധാന പടിയിൽ കുറേ കുട്ടിചെരുപ്പുകൾ കൂടികിടക്കുന്നു. അവിടെ പടിക്കുന്ന ഒരോ കുഞ്ഞുങ്ങളുടെയും ചെരുപ്പുകൾ പടിക്കു പ...
ശബരിമലയും ചില കാവിപുതച്ച കോൺഗ്രസ് പുലികളും കുഞ്ഞാമ്പു എഴുതുന്നു
Featured News, Uncategorized, കുഞ്ഞാമ്പു കോളം, രാഷ്ട്രീയം

ശബരിമലയും ചില കാവിപുതച്ച കോൺഗ്രസ് പുലികളും കുഞ്ഞാമ്പു എഴുതുന്നു

ദാ ഇറങ്ങീട്ടുണ്ട് നമ്മുടെ പുലികൾ. പുലികൾ അല്ലെങ്കിലും ഇങ്ങനാ പതുങ്ങിയിരിക്കുമെന്നാ പുലിവിഷയത്തിൽ ഡോക്ട്രേറ്റ് എടുത്ത സാക്ഷാൽ പുലിമുരുകൻ പറഞ്ഞത്. ശബരിമല വരുന്നത് വരെ പതുങ്ങിയിരിപ്പായിരുന്നു പുലി. ഓ കുഞ്ഞാമ്പുനെ തല്ലരുത്. പുലിയെന്നൊക്കെ വിളിച്ചെന്നും പറഞ്ഞു. പറഞ്ഞുവന്നത് നമ്മുടെ ശബരിമല സ്പെഷ്യലിസ്റ്റ് സുരേന്ദ്രൻ സ്വമിയെ പറ്റിയല്ല. നമുക്കി കേരളത്തിൽ ചില യുവകോമളന്മാരായ കോൺഗ്രസ് പുലികളുണ്ട്,അവരെ പറ്റിയാണ്. ബലരാമൻ എന്ന ഒന്നാം പുലിയിൽ നിന്നും ഒരു ഞരക്കമുണ്ടായി ഇന്ന്. ആള് നേരിട്ട് മുഖ്യമന്ത്രിയെ ഒക്കെയേ ആക്രമിക്കുള്ളൂ. ആക്രമിച്ചോളൂ നല്ലതാണ് പക്ഷെ പാത്തും പതുങ്ങിയും ഫേസ് ബുക്ക് വാളിലിരുന്നു ഗൗളീ മന്ത്ര ധ്വനിയുയർത്തുന്നത് വിപ്ലവാണെന്നാണ് ആ പുലി ധരിച്ചു വച്ചിരിക്കുന്നത്. എത്രമാത്രം നാണം കേട്ടതാണ് സുഹൃത്തെ നിങ്ങളുടെ നിലപാടുകൾ. നിങ്ങളുടെ മനസിലെ ആ വലിയ കോൺഗ്രസ് ആദർശവാനെപ്പോലെ സി പി എം വിരോധം മാത്രമല്ല ...
ഉപ്പയും അപ്പയും കൂടി വഴിയാധാരമാക്കിയ ഒരു തലമുറ അല്ലേ സഖാവേ?
Featured News, കുഞ്ഞാമ്പു കോളം, രാഷ്ട്രീയം

ഉപ്പയും അപ്പയും കൂടി വഴിയാധാരമാക്കിയ ഒരു തലമുറ അല്ലേ സഖാവേ?

അപ്പോ പിന്നെ ഏതൊക്കെ പുസ്തകം കൈയിൽ വയ്ക്കാൻ പറ്റും സഖാവെ ? കുഞ്ഞാമ്പു അലമാര ക്ലീൻ ചെയ്യുകയാണ്. ഇനി മഹാഭാരതവും രാമായണവും മാത്രം മതി. പിന്നെ ബൈബിൾ കൂടി വച്ചാലോ എന്നോർത്തു, വേണ്ട അത് വിപ്ളവമാകും അതും മാറ്റി വയ്ക്കാം. മാറ്റിവച്ചാലും കുഴപ്പമാ .ഈ പുസ്തകമെല്ലാം ഇനി എവിടെ കൊണ്ടുപോയി തള്ളും. അതുകൊണ്ടാണ് ചോദിച്ചത് ഒരു മാർഗ്ഗരേഖ സഖാവ് തന്നാൽ ആ പുസ്തകം മാത്രം ഇവിടെ വയ്ക്കാം. പുസ്തകം കൊണ്ട് കളയാൻ കുഞ്ഞാമ്പുന്ന് കഴിയില്ല കാരണം അതാണ് ജീവിത മാർഗ്ഗം ,ജീവിത രേഖ. ജീവിച്ചിരിക്കുന്നു എന്നുള്ള രേഖയും. അതിനും മേലെ ചിന്തിക്കാൻ കഴിയുന്നു എന്നുള്ള രേഖ. അലമാരിയുടെ ഒരറ്റം മുഴുവൻ കവറില്ലാത്ത കൊച്ചു പുസ്തകങ്ങളാണ്. തെറ്റിദ്ധരിക്കേണ്ട ലഘു ലേഖകളാണ്. കൈ പുസ്തകം എന്നും പറയും അതിൽ സി പി എം മുതൽ എം എൽ വരെയുള്ള സംഘടനകൾ പുറത്തിറക്കിയവയുണ്ട് ആർ എസ് എസ് കാർ തന്നതുണ്ട്. പരിഷത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഉണ്ട്. ഇതെല്ലാം ...
ആനക്കൊമ്പും ആറാം തമ്പുരാനും മർക്കട സമ്പ്രദായത്തിന്റെ വക്താവാണ് തമ്പുരാൻ
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം, വിനോദം

ആനക്കൊമ്പും ആറാം തമ്പുരാനും മർക്കട സമ്പ്രദായത്തിന്റെ വക്താവാണ് തമ്പുരാൻ

അല്ല, കുഞ്ഞാമ്പു അടികൊണ്ട അടങ്ങു എന്ന് തീരുമാനിച്ചിറങ്ങുവാ. ഏട്ടൻ ഫാൻസിന്റെ ചീത്തവിളിയെങ്കിലും ഉറപ്പ്. കാശുള്ളവൻ ആനക്കൊമ്പല്ല പുലിയുടെ കോമ്പല്ലു വരെ വീട്ടിൽ വയ്ക്കും. കഴുത്തിൽ തൂക്കും. നക്ഷത്ര അമ്മയെ വാങ്ങും. ഭാഗ്യം വിലക്കുവാങ്ങും. ആർക്കാ കുഴപ്പം. ആറാം തമ്പുരാന് കൊമ്പ് വേണമെന്ന് തോന്നിയപ്പോൾ വീട്ടിൽ ഒരാനകൊമ്പ് കൊണ്ടുവന്ന വച്ചു. തമ്പുരാനാകുമ്പോൾ അതല്ല അതിന്റെ ഒരിത്.ശെടാ ഇത് കാശുകൊടുത്തു വാങ്ങിയത്, പിന്നെന്താ പ്രശ്നം. നന്നായി സ്വർണംകെട്ടി അലങ്കരിച്ചു വച്ചു. പക്ഷെ രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിൽ ഏട്ടന്റെ വീട്ടിലെത്തിയ ഏമാന്മാർ പറഞ്ഞു സാറേ ഇത് പറ്റില്ല. തമ്പുരാനെ ഇത് കേസാണെന്നും എത്രയും പെട്ടെന്ന് മാറ്റിക്കൊള്ളാനും. പക്ഷെ തമ്പുരാനുണ്ടോ വിട്ടു കൊടുക്കുന്നു, ഇതിന്റെ ലൈസൻസൊക്കെ എന്റെ കൈയിലുണ്ടെടാ കൂവേ എന്നുപറഞ്ഞു കാവിലെ ഭഗവതിയെ നോക്കി ഒരുകള്ളചിരി ചിരിച്ചു. പക്ഷെ ചിരി ഏറെ നാൾ നീണ്ടു നിന്നില്ല. വനം...
ഇതാണോ സർ ആ പറഞ്ഞ മാമാങ്കം; ടീസർ കണ്ട് അന്തംവിട്ട കുഞ്ഞാമ്പു എഴുതുന്നു
Featured News, കുഞ്ഞാമ്പു കോളം, വിനോദം, സിനിമ

ഇതാണോ സർ ആ പറഞ്ഞ മാമാങ്കം; ടീസർ കണ്ട് അന്തംവിട്ട കുഞ്ഞാമ്പു എഴുതുന്നു

ഇതാണോ സർ ആ പറഞ്ഞ മാമാങ്കം. ഇതുബാഹുബലിയല്ലേ സർ. അല്ലപിന്നെ, ബാഹുബലി സിനിമ മമ്മൂക്കയെ വച്ചെടുത്താൽ മാമാങ്കം ആകുമോ സർ. വിവരക്കേടാണെങ്കിൽ ക്ഷമിക്കണം. ടീസർ കണ്ടതിന്റെ ചൊരുക്കുവിട്ടുമാറുന്നില്ല. അല്ലേലും കുഞ്ഞമ്പുന്റെ സ്വഭാവം അടി ഇരന്നുവാങ്ങുന്നതാ. ബഹുമാനപ്പെട്ട ഇക്ക ഫാൻസ്‌ അസോസിയേഷൻ ക്ഷമിക്കണം. കുഞ്ഞമ്പു മനസിലാക്കിയ മാമാങ്കം ഇതിൽ കണ്ടില്ല.  അല്ല ഇങ്ങനല്ല കുഞ്ഞമ്പുന്റെ മാമാങ്കം. അതോണ്ട് പറഞ്ഞുപോയതാണ്. എത്രകണ്ടാലും മതിയാവാത്ത ഒന്നേയുള്ളൂ എന്നൊക്കെപറഞ്ഞുകൊണ്ടു തുടങ്ങിയ ആ റ്റീസർ ഒരു തവണ കണ്ടപ്പോൾ തന്നെ മതിയായി സാർ. ഇത് മലയാളമാണ് സാർ.  കുമ്പളങ്ങിയും തണ്ണീർമത്തനും ഒക്കെ വിളയിക്കുന്ന റിയലിസ്റ്റിക്ക് കാലമാണ് സാർ. പഴയ ആ തെരുവുനാടകത്തിന്റെ അവതാരകനെപ്പോലെ ഇങ്ങനെവന്നു പദ്യം ചെല്ലുന്നത്. പരമബോറായി സാർ. മാമാങ്കം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ് അത് കെട്ടുകഥയല്ല എന്ന മനസിലാക്കലാണ് ആദ്യം ഉണ്ടാകേണ്ടത്.  ഇന്ത്യൻ ...