പോസ്റ്ററില്ല ഫ്ളക്സില്ല ബാബുജോൺ വിജയിച്ചത് ഹൃദയങ്ങളിലൂടെ സഞ്ചരിച്ചായിരുന്നു
ബാബു ജോൺ ജയിച്ചത് ഒരു പഞ്ചായത്ത് മെമ്പറായാണ് .പത്തനം തിട്ടയിലെ ഏഴംകുളം പഞ്ചായത്തിന്റെ ഒന്നാം വാർഡിലാണ് ബാബു ജോൺ ഇപ്പോൾ മെമ്പറായത്. അടുത്തറിയാവുന്നവർക്കറിയാം ഔദ്യോഗികമായി പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നില്ലെങ്കിലും ഏതാണ്ട് ഒരു മെമ്പറിനപ്പുറമായിരുന്നു ബാബുജോണിന്റെ ദിനങ്ങൾ ആരംഭിക്കുന്നത്. അതിരാവിലെമുതൽ ആ മുളംകൂട്ടിനുള്ളിലെ വീട്ടിന്റെ പരിസരം മുഴവൻ ജനക്കൂട്ടമായിരിക്കും. പല ആവശ്യങ്ങൾ. ഗവണ്മെന്റ് ഓഫീസുകളിലേക്ക് അപേക്ഷ തയാറാക്കാൻ വരുന്നവർ മുതൽ ആ കുട്ടത്തിലുണ്ടാവും. അതെ ശരിക്കും ഒരു ജനപ്രതിനിധിയ്ക്കപ്പുറമായിരുന്ന ബാബുജോണാണ് ഇപ്പോൾ 'വെറും ജനപ്രതിനിധിയായി' മാറിയതെന്ന് പറയാം.
Doccumetary shoot with director Diney George
അടുർക്കാർ സ്നേഹ ബഹുമാനത്തോടെ വിളിക്കും ബാബുസാർ . അടുരിലെ എല്ലാ സാംസ്കാരിക പ്രവർത്തനങ്ങളിലും ഈ 'താടീ മുഖം'കാണും അത് നരവീണ് തുടങ്ങുന്നതിനു മുമ്പുതന്നെ അങ്ങനെയായിരുന്നു....