Friday, July 30

പഴയ താളുകൾ

ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ
Editors Pic, Featured News, Prathipaksham Retro, കാഴ്ചപ്പാട്, പഴയ താളുകൾ, വീക്ഷണം

ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ

ശൈവ ഭക്തിയുടെ രൗദ്രഭാവമായ അഘോരികളെ തിരിച്ചറിയുക.  സംസ്കൃവൽക്കരണ കാലത്തെ അടിച്ചേൽപ്പിക്കപ്പെട്ട ഭക്തി ഭാവമില്ലാതെ അലയുന്ന മനുഷ്യഗണമെന്ന് അഘോരികളെ വിളിക്കാം.  അഘോരി സന്യാസിമാരെ രതി വൈകൃതങ്ങളുമായും ഭീകരതയുമായും കൂട്ടിവായിക്കാറുണ്ട്. ശവശരീരങ്ങളുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുക മനുഷ്യരെ പച്ചയ്ക്കു തിന്നുക ഇവയെല്ലാം അവർ അനുഷ്ഠിച്ചുവരുന്ന ജീവിതരീതിയുടെ ഭാഗമാണെന്നുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ , ഈയിടെ ഇവർ കൂടുതലായി ആക്രമിക്കപ്പെടുന്നത് അവരുടെ നഗ്‌നതയുടെ പേരിലാണ്. ഇതാണോ സംസ്കാരം എന്ന ചോദ്യം പലരും ഉയർത്തുമ്പോൾ നമ്മുടെ ബഹുസ്വരതയിൽ ആധാറും വോട്ടർ ഐഡിയും ഒന്നും ഇല്ലാതെജീവിക്കുന്ന യഥാർത്ഥ അഘോരികൾ ഉണ്ടെന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ജീവിതത്തെ ഭക്തിയുടെ പാരമ്യത്തിൽ കെട്ടിയിട്ടുകൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അഘോരികൾ ജീവിക്കുന്നത് അവരുടെ മാത്രം ജീവിതത്തിലൂടെയാണ് . കുടിച്ചും പുകവലിച്ച...
അല്ല, ഒരു ദിവസം   ശ്രീചിത്തിര തിരുനാളിനുണ്ടായ  വെളിപാടല്ല ക്ഷേത്രപ്രവേശന വിളംബരം ; അജയകുമാർ  എഴുതുന്നു
Featured News, Prathipaksham Retro, പഴയ താളുകൾ, പ്രതിപക്ഷം റിട്രോ, രാഷ്ട്രീയം, വീക്ഷണം

അല്ല, ഒരു ദിവസം  ശ്രീചിത്തിര തിരുനാളിനുണ്ടായ വെളിപാടല്ല ക്ഷേത്രപ്രവേശന വിളംബരം ; അജയകുമാർ എഴുതുന്നു

വൈദേശികാധിപത്യം, പ്രത്യേകിച്ച് നേരിട്ടുള്ള ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ ജീവിച്ചിരുന്ന ഇന്ത്യൻ ജനതയ്ക്കും, കരാറുകൾക്ക് അടിപ്പെട്ടു വൈദേശികാധിപത്യത്തിന് അടിയറവ് പറഞ്ഞ രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങളിലും ഉള്ള ജനങ്ങൾക്കും രണ്ടുതരത്തിലുള്ള വ്യക്തി സ്വാതന്ത്ര്യങ്ങളും ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ആണ് ലഭിച്ചിരുന്നത്. ആയതിനാൽ ഒരു ഭാഷ സംസാരിച്ചിരുന്ന ഒരേ മതക്കാർക്കോ ,ജാതി കാർക്കോപോലും വ്യത്യസ്തമായ സാമൂഹിക പരിഗണനയും, സ്വാതന്ത്ര്യവും, വിദ്യാഭ്യാസ സാഹചര്യവുമാണ് അവർക്ക് രണ്ടിടങ്ങളിലും ലഭിച്ചിരുന്നത്. ഈ അസമത്വങ്ങൾ, പങ്കുവയ്ക്കുന്നതിന് , അധികാരികൾ രണ്ടായിരുന്നെങ്കിലും ഭാഷ ഒന്നായിരുന്നതുകൊണ്ട് തടസ്സങ്ങൾ ഉണ്ടായില്ല. ഭൂരിഭാഗം മനുഷ്യരെയും മനുഷ്യരായി അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു തദ്ദേശീയ ഭരണാധികാരികളെക്കാൾ തികച്ചും ഉദാത്തന്മാരായിരുന്നു വരത്തൻമാർ . വരേണ്യവർഗത്തിന്റെ സുഖ ജീവിതത്തിനായി നൂ...
“ഞാന്‍ സ്ത്രീയും പുരുഷനുമാണ്”: ഒരു ബംഗാളി നടനവൈഭവത്തിന്റെ പകര്‍ന്നാട്ടങ്ങള്‍
Editors Pic, Prathipaksham Retro, കല, ദേശീയം, പഴയ താളുകൾ, പ്രതിപക്ഷം റിട്രോ, സ്ത്രീപക്ഷം

“ഞാന്‍ സ്ത്രീയും പുരുഷനുമാണ്”: ഒരു ബംഗാളി നടനവൈഭവത്തിന്റെ പകര്‍ന്നാട്ടങ്ങള്‍

വടക്കന്‍ കൊല്‍ക്കത്തയിലെ ഹാത്തിബഗാന്‍ പുതിയ കാല ബംഗാളില്‍ ഏറ്റവും കൂടുതല്‍ സിനിമാഹാളുകള്ളുള്ള പ്രദേശമാണ്. ഹാത്തിബഗാനില്‍ തന്നെ ആളൊഴിഞ്ഞ ഒരു തെരുവിലായി ആ മനുഷ്യന്‍ ജീവിക്കുന്നു. തകര്‍ന്നുവീണു തുടങ്ങിയ നിറം മങ്ങിയ ഒരു നാലു നില കെട്ടിടത്തില്‍. മിത്തുകളും വിശ്വാസങ്ങളും നിറഞ്ഞ ബംഗാള്‍ ജീവിതത്തിന്റെ ഭാഗമായ ജത്രയില്‍ വേഷം കെട്ടിയാടിയ ചപല്‍ ബാദുരിയെന്ന മനുഷ്യന്‍ അവിടെയാണിപ്പോള്‍ കഴിയുന്നത്. ജത്ര - കലായാത്രയിലെ പ്രധാനവേഷക്കാരനായിരുന്നു ചപല്‍. നമ്മുടെ ഓച്ചിറ വേലുക്കുട്ടി ആശാനെയാണ് ചപല്‍ ബാദുരിയെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മവരിക. വേലുക്കുട്ടിയാശാനെ പോലെ പെണ്‍വേഷം കെട്ടിയാടലായിരുന്നു ചപലും നടത്തിയത് എന്നതാണ് ആ താരതമ്യത്തിന് കാരണം. രൗദ്രഭാവം നിറയുന്ന ഭദ്രയായി പലതവണ തെരുവുകളില്‍നിന്നും ജനഹൃദയത്തിലേക്ക് യാത്രചെയ്ത മനുഷ്യന്‍ ഇന്ന് കൂട്ടംവിട്ട് സമാധി നോക്കിയിരിക്കുന്ന പക്ഷിയെപ്പോലെ ജീവിക്കുന...
തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു
Editors Pic, Prathipaksham Retro, കേരളം, ജനപക്ഷം, പഴയ താളുകൾ

തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചും സംസ്ഥാനങ്ങളുടെ സ്വയംനിര്‍ണയാധികാരത്തെ കുറിച്ചും ആഴത്തില്‍ വിശകലനം ചെയ്തിട്ടുള്ള സാമ്പത്തികശാസ്ത്ര ഗവേഷകനാണ് പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ്. അദ്ദേഹം ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളൊക്കെ തന്നെയും അക്കാദമിക് മേഖലയില്‍ വലിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറലിസത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ എല്ലായിപ്പോഴും വഴികാട്ടിയായിട്ടുണ്ട്. കേരള മാതൃക (kerala model) എന്ന് കൊട്ടിഘോഷിക്കപ്പെട്ട വികസനപാതയെ യുക്തിപൂര്‍വമായി ചോദ്യം ചെയ്ത ആദ്യ വ്യക്തികൂടിയാണ് കെകെ ജോര്‍ജ്ജ്. ലിമിറ്റ്‌സ് ടു ദ കേരള മോഡല്‍ ഓഫ് ഡെവലപ്‌മെന്റ്: ആന്‍ അനാലിസിസ് ഓഫ് ഫിസ്‌കല്‍ ക്രൈസിസ് ആന്റ് ഇറ്റ്‌സ് ഇംപ്ലിക്കേഷന്‍സ്, ഡോക്ടര്‍ ഐ എസ് ഗുലാത്തിയോടൊപ്പം ചേര്‍ന്ന് എഴുതിയ 'എസ്സേയ്‌സ് ഇന്‍ ഫെഡറല്‍ ഫിനാന്‍ഷ്യല്‍ റിലേഷന്‍സ്' തുടങ്ങിയ പ...