Saturday, September 19

വീക്ഷണം

ആരുടെയെങ്കിലും ജന്മദിനം അധ്യാപക ദിനമായി ആഘോഷിക്കേണ്ടതുണ്ടെങ്കിൽ അത് മഹാനായ ജനനായകൻ ജോതിറാവു ഫൂലെയുടേതായിരിക്കണം
Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

ആരുടെയെങ്കിലും ജന്മദിനം അധ്യാപക ദിനമായി ആഘോഷിക്കേണ്ടതുണ്ടെങ്കിൽ അത് മഹാനായ ജനനായകൻ ജോതിറാവു ഫൂലെയുടേതായിരിക്കണം

  ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി അംഗീകരിച്ചത് എന്തുകൊണ്ടാണെന്നത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യമായി അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ ഏത് ഗുണങ്ങളാണ് അന്നത്തെ കോൺഗ്രസ് സർക്കാരിനെ ഈ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നുള്ളതാണ് ഇതിനു കാരണം. ശരിക്കും ഇന്ത്യയിലെ വിദ്യാഭ്യാസ വികസനത്തിന് അദ്ദേഹത്തിന്റെ സംഭാവന എന്തായിരുന്നു? 1948 ൽ നിയമിതമായ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ പ്രസിഡന്റായി അദ്ദേഹം നൽകിയ മിക്ക ശുപാർശകളും പിന്നീട് തള്ളിക്കളയാൻ തക്കതായിരുന്നു. അദ്ദേഹത്തിന്റെ തെറ്റായ വീക്ഷണങ്ങൾക്കു ഒരു ഉദ്ദാഹരണം നൽകികൊണ്ട് ആരംഭിക്കാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും എന്നാൽ അവർക്ക് വ്യത്യസ്ത ഡൊമെയ്‌നുകൾ ഉണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു, അതിനാൽ വിദ്യാഭ്യാസപരമായ പരിഗണനയിൽ അവൾക്കു ഉത്തമ കുടുംബിനി ആയിരിക്കാനുള്ള പരിശീലനമാണ് വേണ്ടെതെന്നുള്ള അഭിപ്രായമായിരുന്നു ...
പണ്ഡിതർ ലഹളയായി തരംതാഴ്‍ത്തിയ മേല്‍മുണ്ട്  വിപ്ലവം ; സഫിയ പ്രകാശ് എഴുതുന്നു
Featured News, കേരളം, രാഷ്ട്രീയം, വീക്ഷണം, സ്ത്രീപക്ഷം

പണ്ഡിതർ ലഹളയായി തരംതാഴ്‍ത്തിയ മേല്‍മുണ്ട് വിപ്ലവം ; സഫിയ പ്രകാശ് എഴുതുന്നു

  ചരിത്രരചന നടത്തുന്നവരുടെ പടപ്പുകൾക്ക് കൃത്യമായ അജണ്ടയും ഗൂഢ ലക്ഷ്യങ്ങളുമുണ്ടാകും. അതിനിരയാവുക എന്നതാണ് വായനക്കാരന്റെ-പഠിതാവിന്റെ ദൗത്യം എന്നതാണ് ചരിത്രം നമ്മെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അനേകം സമരങ്ങളെ ചരിത്രം തമസ്കരിച്ചിട്ടുണ്ട്. കാരണം ചരിത്രം രൂപപ്പെടുത്തുന്നതിൽ നിര്ണായകപങ്കും സവർണ വിഭാഗത്തിൽപെട്ടവർക്കാണെന്നു ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. മലബാർ കലാപം, ചാന്നാർ ലഹള, കല്ലുമാല സമരം,  തുടങ്ങിയവ ചരിത്രപണ്ഡിതർ ഗൂഢമായി ഒളിപ്പിച്ചുവെച്ച പ്രക്ഷോഭങ്ങളായിരുന്നു. പ്രതിരോധങ്ങളെയും പ്രക്ഷോഭങ്ങളെയും  അവരാരും വായിച്ചില്ല, നിരീക്ഷിച്ചില്ല. അതൊക്കെ പുറംതോട് പൊട്ടി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.. നിരന്തരമായ പഠനപ്രക്രിയകൾക്കിരയായി ഈ പോരാട്ടങ്ങൾ ഒരു മൂന്നാംകിട ലഹളയോ വഴക്കോ ആയി ചരിത്രത്തിൽനിന്നും പുറംതള്ളുക എന്നതാണ് അക്കാദമിക്കുകളുടെ പതിവ് രീതി. വാഗൺ ട്രാജഡി അഥവാ മലബാർ വ...
മോദിക്ക് ബദലാകാൻ രാഹുലിന് കഴിയാത്തതിന് അഞ്ചു കാരണങ്ങളുമായി രാമചന്ദ്ര ഗുഹ
ദേശീയം, വാര്‍ത്ത, വീക്ഷണം

മോദിക്ക് ബദലാകാൻ രാഹുലിന് കഴിയാത്തതിന് അഞ്ചു കാരണങ്ങളുമായി രാമചന്ദ്ര ഗുഹ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി രാഹുൽ ഗാന്ധിക്ക് കഴിയാത്തതിന് അഞ്ചു കാരണങ്ങളുമായി വിഖ്യാത ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍നിന്നും രാഹുല്‍ ഗാന്ധിയെ പിന്നോട്ട് വലിക്കുന്ന അഞ്ച് തടസ്സങ്ങൾ ഉള്ളതായി അദ്ദേഹം എന്‍. ഡി. ടി വിയില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നു. രാഹുല്‍ ഗാന്ധി 16 വർഷമായി പൊതുജീവിതം നയിക്കുകയാണെങ്കിലും അദ്ദേഹത്തിന് സ്വായത്തമാക്കാൻ കഴിയാത്ത അഞ്ച് സ്വഭാവവിശേഷങ്ങളെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലിൽ വ്യക്തമാകുന്നുവെന്നു രാമചന്ദ്ര ഗുഹ വെളിപ്പെടുത്തുന്നു. മുഖ്യകാരങ്ങളിലൊന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുത്ത തെറ്റായ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ലെന്ന് വ്യക്തമാക്കുന്നു. രണ്ടാമതായി, അദ്ദേഹം പൊതുവെ സാധാരണക്കാരന് അന്യമായ ശൈലിയിലുള്ള പ്രസംഗശൈലിയാണ്,...
ദേശീയ വിദ്യാഭ്യാസനയം ഭരണഘടന ലംഘിക്കുമ്പോൾ ; വി കെ അജിത് കുമാർ എഴുതുന്നു
Featured News, കാഴ്ചപ്പാട്, ദേശീയം, വീക്ഷണം

ദേശീയ വിദ്യാഭ്യാസനയം ഭരണഘടന ലംഘിക്കുമ്പോൾ ; വി കെ അജിത് കുമാർ എഴുതുന്നു

വി കെ അജിത് കുമാർ   അടുത്ത രണ്ട് ദശകങ്ങളിലെ ദേശീയ വിദ്യാഭ്യാസ നയമാണ് ഒരു മഹാമാരിയുടെയും ലോക്ക്  ഡൗണിന്റെയും ഇടയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സത്യത്തിൽ ഒരു പൊതു ചർച്ചയെയും സംവാദത്തെയും ബുദ്ധിമുട്ടാക്കുന്നുവെന്നു മാത്രമല്ല ഇത്തരം ചർച്ചകളിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ നമ്മുടെ മാധ്യങ്ങൾ ഉൾപ്പടെ പിന്നാക്കം നിൽക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിന്റെ ഭാവി മൂലധനത്തെ ബാധിക്കുന്ന ഇത്തരം അതീവ പ്രാധാന്യമേറുന്ന വിഷയങ്ങൾ ഒളിച്ചുകടത്താൻ നമ്മുടെ ഗവണ്മെന്റിനു അല്പം താത്പര്യം കൂടുതലുമാണ്. എൻവിറോണ്മെന്റൽ ഇമ്പാക്ട് അസ്സസ്മെന്റ് മറ്റൊരു ഉദാഹരണമാണ്. ടെക്സ്റ്റിലെ എസ്.ഇ.ഡി.ജികൾ (സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഗ്രൂപ്പുകൾ -SEDGs (Socially and Economically Disadvantaged Groups) എന്ന ചുരുക്കപ്പേരിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പേർക്കും അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക...
ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ഉദ്ദവ് താക്കറെയും കളത്തിലിറങ്ങുന്നു
ദേശീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ഉദ്ദവ് താക്കറെയും കളത്തിലിറങ്ങുന്നു

  ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസിനെ പരിവർത്തിപ്പിക്കുന്നതിനായി ബൃഹത്പദ്ധതിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിനു അനുകൂലമായ നിലപാട് പ്രചാരണായുധമാക്കി പരസ്യമായി തീവ്രഹിന്ദു നിലപാട് സ്വീകരിക്കണമെന്നാണ് ശിവസേനയുടെയും ഒരു വിഭാഗം കോൺഗ്രെസ്സുകാരുടെയും നിർദ്ദേശം. ഈ നിലപാടിലേക്ക് രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ കൊണ്ടുവരണമെന്നാണ് ഉദ്ധവ് താക്കറെയുടെ ലക്‌ഷ്യം. ഇതിലൂടെ ബി ജെ പിയെ തകർക്കുക എന്ന ദൗത്യമാണ് താക്കറെ ലക്‌ഷ്യം. ശരത് പവാറും കോൺഗ്രസിന്റെ തിരിച്ചുവരവിനുവേണ്ടി ശ്രമമാരംഭിച്ചുകഴിഞ്ഞു. ഇതിനുവേണ്ടി രാഹുലിനെ കൊണ്ടുവരിക എന്നതാണ് ലക്‌ഷ്യം. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടി ഒരു ദേശീയ നേതാവില്ലാത്തത് സഖ്യത്തെ ദുര്‍ബലമാക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം തന്നെ ശരത് പവാര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന...
ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു

രഘുനന്ദനൻ ഒരു ചായക്കപ്പിലെ വെറും കാറ്റുമാത്രമായ രാജസ്ഥാനിലെ രാഷ്ട്രീയ പാപ്പരത്വത്തെ ഒരു പക്ഷെ മാധ്യമങ്ങളാണ് കൊടുങ്കാറ്റിനേക്കാൾ വീര്യം നിറച്ചു പ്രചരിപ്പിക്കുന്നത്. ഏതാണ്ട് നരേന്ദ്രമോദി അനുഭാവം ശക്തമാക്കുക എന്ന അജണ്ടയാണ് പല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. വളരെ കൃത്യമായ ഒരു നിരീക്ഷണത്തിലൂടെ പോയാൽ മോഡിയ്ക്ക് ബദലായി ഇപ്പോൾ ഗാന്ധി കുടുംബം മാത്രമായി തീരുന്ന അവസ്ഥയാണ് കാണുന്നത്. ഗാന്ധി എന്നാൽ കൊണ്ഗ്രെസ്സ് എന്ന സമവാക്യത്തിലൂടെ പതിറ്റാണ്ടുകളായി ലൂട്ടിയൻ സ്വപ്നം കണ്ടുകൊണ്ടു നടന്ന കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പതനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ഗാന്ധിമാർ കോൺഗ്രസിന്റെ നട്ടെല്ല് താങ്ങിനിർത്താൻ കെല്പില്ലാതെ ഉഴലുന്ന അവസ്ഥ. ഒരു പക്ഷെ ഇത് തുടങ്ങുന്നത് അമ്മ ഗാന്ധിയുടെ മരണത്തോടെ തന്നെയാണ്. സാക്ഷാൽ ഇന്ദിരയുടെ മരണം വല്ലാത്ത ആശങ്കയിലാഴ്ത്തിയ കോൺഗ്...
കമിഴ്ന്നു കിടന്ന് കാവിസൂര്യനെ കാണുന്ന കുട്ടി
Featured News, കുഞ്ഞാമ്പു കോളം, കേരളം, വാര്‍ത്ത, വീക്ഷണം

കമിഴ്ന്നു കിടന്ന് കാവിസൂര്യനെ കാണുന്ന കുട്ടി

രണ്ട് ദിവസമായി നമ്മുടെ നവ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്ന ഒരു ചിത്രമുണ്ട്. ഒരു ഓൺലൈൻ ക്ലാസിൻ്റെ ചിത്രം Lapനു മുൻപിൽ സശ്രദ്ധം ഇരിക്കുന്ന മുത്തശ്ശിയും യഥാർത്ഥ പിതാവ് ബഞ്ചിൽ കീഴ്ക്കാം തൂക്കായി കിടക്കുന്നതും. സംഭവം ഏറെ നിർദ്ദോഷമായ ഒരു ചിത്രമായി എല്ലാവരും ആസ്വദിച്ചു. പഠനത്തിലെ മടുപ്പ് എന്ന ചിരപുരാതന ചിന്ത തന്നെയാണ് ആ ചിത്രം പറഞ്ഞു തന്നത്. ഇനി ഏത് മാർഗ്ഗമുപയോഗിച്ചാലും ടോട്ടോച്ചാൻ ഇങ്ങനൊക്കെ തന്നെ നിരന്തരമായ ഒരേ പ്രവർത്തനത്തിലേറെ കഠിനമായ ശിക്ഷയില്ലെന്ന് കാരമസോവ് സഹോദരൻമാരെഴുതിയ മുട്ടൻ എഴുത്തുകാരൻ ആണെന്ന് തോന്നുന്നു എപ്പോഴോ സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ കരിക്കുലം ഇപ്പോഴേതാണ്ട് ശിശു കേന്ദ്രീകൃതം തന്നെയാണ്. കുട്ടിക്ക് അത്ര മടുപ്പൊന്നുമുണ്ടാകാത്ത തരത്തിൽ അത് കൊണ്ടുപോകാൻ പല അധ്യാപകരും അവരാൽ ആവതു ചെയ്യാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ സ്കൂൾ ഒരു രോഗമേഖലയാകാമെന്ന ആശങ്കയാണ് ഓൺലൈൻ പഠന സംവിധാനത്തില...
കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു

സ്വാതന്ത്ര്യכനന്തരം ഏറെ പിളർപ്പുകളിലൂടെ കടന്നുപോയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലുമൊക്കെയായി ഏകദേശം നാൽപ്പതിൽപ്പരം പിളർപ്പുകൾ നടന്നിട്ടുണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ. പിളർന്ന് പോയവരിൽ ചിലരൊക്കെ തിരിച്ചെത്തി, മറ്റ് ചിലരൊക്കെ ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നു, മറ്റ് ചിലരാകട്ടെ രാഷ്ട്രീയചിത്രത്തിൽ നിന്നുതന്നെ അപ്രസക്തരായി. കലാപക്കൊടികളാൽ നിബിഡമായ ചരിത്രമുള്ള കോൺഗ്രസിന്റെ പുതിയ തലവേദനയാണ് രാജസ്ഥാനിലെ രാഷ്ട്രീയകോലാഹലങ്ങൾ. കലാപക്കൊടിയുയർത്തുന്നത് മുൻ കോൺഗ്രസ് പി.സി.സി. അധ്യക്ഷൻ തന്നെയാകുമ്പോൾ പാളയത്തിലെ പടയുടെ ചൂടുകൂടും. രാജസ്ഥാനിലെ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യനും തമ്മിലുള്ള പോര് എങ്ങനെ ശമിപ്പിക്കും എന്ന തത്രപ്പാടിലാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം. പുകയുന്ന രാജസ്ഥാൻ രാഷ്ട്രീയം ഇന്നുമിന്നലെയുമല്ല രാജസ്ഥാൻ കോൺഗ്രസിൽ മുറുമുറുപ്പ് തുടങ്ങിയ...
ചിതലരിക്കാത്ത നിരപ്പലകകള്‍  ; അസീം താന്നിമൂട് എഴുതുന്നു
Featured News, കഥ, കേരളം, വീക്ഷണം, സാഹിത്യം

ചിതലരിക്കാത്ത നിരപ്പലകകള്‍ ; അസീം താന്നിമൂട് എഴുതുന്നു

  ചിതലരിക്കാത്ത ചില നിരപ്പലകകളുണ്ട്  ചരിത്രത്തിന്‍റെ കവലകളില്‍; കൃത്യതയോടെ തിരുകി നിരത്തിയാല്‍മാത്രം ചേര്‍ന്നിരിക്കുന്നവ... അപ്പോള്‍മാത്രം കെട്ടുറപ്പു പ്രദാനം ചെയ്യുന്നവ.ഏറെ പഴക്കമുള്ളൊരു കടയോ കലവറയോ തഴക്കമുള്ളൊരു സംസ്കാരത്തിന്‍റെ ആസ്തിയും ആസ്ഥാനവുമാണെന്നും സുരക്ഷിതവും  ധനഭരിതവുമായ അതിലെ പണപ്പെട്ടി പൈതൃക സമൃദ്ധിയുടെ അവസാനിക്കാത്ത സമ്പത്താണെന്നും  തിരിച്ചറിയുവാന്‍  അതു തുറക്കാനുള്ള  ചാവി കൈവശ്യമുള്ളവര്‍ക്കേ സാധ്യമാകൂ.. ശ്രീകണ്ഠന്‍ കരിക്കകം അതു കൃത്യമായും തിരിച്ചറിഞ്ഞിരിക്കുന്നു മൂലധനത്തിന്‍റെ താക്കോല്‍ എന്ന  കഥയില്‍.... ഒരു സംസ്കാരത്തെയും കള്ളച്ചാവികളാല്‍ നമുക്കു തുറക്കാനാവില്ല; സംരക്ഷിക്കാനും. മറ്റൊരു സമാന ചാവിയെന്ന ആഗ്രഹത്തിന് അവിടെ പ്രസക്തിയുമില്ല. എന്തെന്നാല്‍ അതു തുറക്കാനും നിരപ്പലകകള്‍ ക്രമംതെറ്റാതെ അടുക്കാനും തിരിച്ചുനിരത്താനും അതിന്‍റെ കൃത്യത തിട്ടമുള്ള  അവകാശിക്കേ...
‘കെഎസ്ആർടിസിയിൽ മത ചിഹ്നങ്ങൾ’ ; തിരിച്ചറിവ് തന്നെയാണ് ഈ പ്രതിഷേധം
Editors Pic, Featured News, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

‘കെഎസ്ആർടിസിയിൽ മത ചിഹ്നങ്ങൾ’ ; തിരിച്ചറിവ് തന്നെയാണ് ഈ പ്രതിഷേധം

ഒരു മതേതരരാജ്യത്ത് അറിഞ്ഞും അറിയാതെ ഒരു മതത്തോട് മൃദുസമീപനം സ്വീകരിച്ചുവരുന്നത് പരമ്പരാഗതമായ ഒരു അവകാശമെന്ന നിലയ്ക്ക് തുടർന്നുവരുമ്പോൾ അത് തിരിച്ചറിഞ്ഞു അതിനെതിരെ രംഗത്തുവരുന്നത് പല കാര്യങ്ങളിലും പുനർവിചിന്തനത്തിനു കാലമായി എന്നതിലേക്കുതന്നെയാണ് വിരൽ ചൂണ്ടുന്നത്. ഭൂരിപക്ഷമതത്തിന്റെ ആചാരങ്ങൾ ഭരണകൂടം അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു ശീലമായി നാം തുടർന്നുവരുന്നു. പ്രത്യേകിച്ചും ഹിന്ദുത്വ അജൻഡയുമായി അധികാരത്തിലേറിയ ഒരു സർക്കാരിന്റെ മതരാഷ്ട്രസമീപനത്തിന്റെ തുറുപ്പുചീട്ടായ പൗരത്വനിയമം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ഇതിനെ ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു. ഗണപതിക്ക്‌ തേങ്ങയുടക്കലും സരസ്വതീപൂജയും ഇങ്ങു കേരളത്തിൽപോലും ഔദ്യോഗികപരിപാടിയായി കൊണ്ടാടുമ്പോൾ ജനങ്ങൾ നിത്യേന യാത്ര ചെയ്യുന്ന പൊതുവാഹനങ്ങളിൽ മതചിഹ്നം പ്രദർശിപ്പിക്കുമ്പോൾ ഇതരമതവിശ്വാസിയ്ക്ക് അത് അന്യതാബ...